പ്രഭാതമോ പ്രദോഷമോ പ്രകൃതി ദേവി നിന്‍ പ്രിയതോഴി സിന്ദൂരമല്ലിയോ വൈഡൂര്യ മുന്തിരിയോ സുന്ദരീ നിന്റെ മണിത്താലി
സുമംഗലീ നിന്നെ പൂചൂടിച്ചത് സുമശരനോ സ്വര്‍ഗ്ഗ കാമുകനോ നിന്നുടെ ഹരിതാംബരത്തിലാകേ ഗന്ധം പകര്‍ന്നത് കുളിര്‍കാറ്റോ? കുളിര്‍കാറ്റോ? നീ പറയൂ പ്രിയ കാമവതി
സ്വപ്നമയീ നിന്നെ നഗ്നയാക്കിയത് സ്വര്‍ണ്ണത്തിങ്കളൊ തൂവെള്ളിവെയിലോ നിന്നുടെ കുളിരണി മാറിടമാകെ നഖം കൊണ്ടു മുറിച്ചതു തുഷാരമോ? തുഷാരമോ? നീ പറയൂ പ്രിയ രൂപവതി