Vaakku Pookkaathe

2018
Lyrics
Language: Malayalam

വാക്കു പൂക്കാതേങ്ങി നിൽക്കുന്നതെങ്ങനെ
പൈങ്കുരാലി പൈക്കിടാവെങ്ങു നീ..
തീവെയിലാളും മനസ്സിലെ കണ്ണിലും
കാഴ്ച്ചകളാകെ കലങ്ങിടുമ്പോൾ
വാക്കിന്നുമപ്പുറം വാതിൽ തുറന്നവർ
നോക്കിൻ കുറുമ്പിൽ പിണഞ്ഞവരായ്
അകിടും കരളിൻ തുടിപ്പും ചുരത്തിയ
സ്നേഹമാം പാൽമണച്ചിന്തുകളിൽ
കേൾക്കാതെ കേട്ടതും
കാണാതെ കണ്ടതും
അറിയാതറിഞ്ഞതുമൊന്നുതന്നെ
വാലൊരു കോലെങ്കിലൊരു കോലു വേണ്ടാത്ത
കൊമ്പിടയകന്നൊരു പൈങ്കുരാലി
കുടമണി തുള്ളി തുളുമ്പുവാൻ തൊടിയിലെ
പകലുകളിലെന്നും കൊതിച്ചിരുന്നു
ഒരു തെല്ലു മോന്തുവാൻ അരി വെന്ത വെള്ളവും
കാത്തു ഞാനെന്നും വെച്ചിരുന്നു
കൂടപ്പിറപ്പിനെ കൈവിട്ട സങ്കടപ്പെരുമഴ പൊള്ളി പടർന്നിടുമ്പോൾ
വാക്കു പൂക്കാതേങ്ങി നിൽക്കുന്നതെങ്ങനെ
പൈങ്കുരാലി പൈക്കിടാവെങ്ങു നീ...
Movie/Album name: Paikutty
Artists