SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aa...aa...aa...aa..... Rithu shalabhame innu nee evideyo Nee ariyumo ennile niswanam Pranayame madhuramee nomparam Ezhazhakumaay nirayumo jeevanil.... Aaro mridulamezhuthum ninte roopamen sirakalil Ennum ente nenchil ariya shalabhamaay unarave Engu maanjupoy mele vinnilo... Ninneyorthu paadi...raavil ekanaay... Aa...aa...aa...aa..... Aa...aa...aa...aa..... Ilam kulir nilaakkaattil onnaay ozhukumpol Ilam thanal maanchottil naamonnaay unarumpol Mizhiyiloru kanavaayi...oru nira sandhyayilazhakaayi Sukhadamoru swaramaayi...kurunira thazhukumorinayaayi Parayumo pranayame oru maathra nee...... Aa...aa...aa...aa..... Etho etho kinaakkaayal theerathanayumpol Etho varnnajaalam nin kan konilaay.. Akale evide nee poy maanju onnum mozhiyaathe... Innee raavilennum nin mauna nombaram... Nenchil cherkkaam thoovalchirakaay Poruu nee ente vijanaveedhikalil Thennalin theril nee varika en vaanil Megham pole melle parakkaam... oh oh... Thennalin theril nee varika en vaanil Megham pole melle parakkaam..... Aa...aa...aa...aa..... Aa...aa...aa...um...um..um... ആ...ആ...ആ...ആ...ആ... ഋതുശലഭമേ ഇന്നു നീ എവിടെയോ നീ അറിയുമോ എന്നിലെ നിസ്വനം... പ്രണയമേ മധുരമീ നൊമ്പരം ഏഴഴകുമായ് നിറയുമോ ജീവനിൽ.... ആരോ മൃദുലമെഴുതും നിന്റെ രൂപമെൻ സിരകളിൽ എന്നും എന്റെ നെഞ്ചിൽ അരിയ ശലഭമായ് ഉണരവേ... എങ്ങു മാഞ്ഞുപോയ് മേലെ വിണ്ണിലോ... നിന്നെയോർത്തു പാടി...രാവിലേകനായ്... ആ...ആ...ആ...ആ...ആ... ആ...ആ...ആ...ആ...ആ.... ഇളംകുളിർനിലാകാറ്റിൽ ഒന്നായ് ഒഴുകുമ്പോൾ ഇളംതണൽ മാഞ്ചോട്ടിൽ നാമൊന്നായ് ഉണരുമ്പോൾ മിഴിയിലൊരു കനവായി...ഒരു നിറസന്ധ്യയിലഴകായി... സുഖദമൊരു സ്വരമായി...കുറുനിര തഴുകുമൊരിണയായി പറയുമോ പ്രണയമേ ഒരുമാത്ര നീ..... ആ...ആ...ആ...ആ...ആ... ഏതോ ഏതോ കിനാക്കായൽ തീരത്തണയുമ്പോൾ ഏതോ വർണ്ണജാലം നിൻ കൺകോണിലായ്.... അകലെയെവിടെ നീ പോയ് മാഞ്ഞു ഒന്നും മൊഴിയാതെ ഇന്നീ രാവിലെന്നും നിൻ മൌനനൊമ്പരം.... നെഞ്ചിൽ ചേർക്കാം തൂവൽച്ചിറകായ് പോരൂ നീ എന്റെ വിജനവീഥികളിൽ.... തെന്നലിൻ തേരിൽ നീ വരിക എൻ വാനിൽ മേഘം പോലെ മെല്ലേ പറക്കാം...ഓ.... തെന്നലിൻ തേരിൽ നീ വരിക എൻ വാനിൽ മേഘം പോലെ മെല്ലേ പറക്കാം.... ആ...ആ...ആ...ആ...ആ.... ആ...ആ...ആ...ഉം...ഉം...ഉം...
Movie/Album name: Pathu Kalpanakal
Artists