Chanchaadi Chaanje Chaanchaadi

2024
Lyrics
Language: Malayalam

ചാഞ്ചാടി ചാഞ്ഞേ ചാഞ്ചാടി
പൂവിൽ നിന്നും പൂവോളം ഈ സഞ്ചാരം
തേനാണോ മുള്ളാണോ
ആരും കാണാതോരോ നേരം നെഞ്ചോരം
ആകാശത്തോളം മോഹം ചേക്കേറും
ആശിക്കും പോലെ മിന്നും പകൽത്താരം
മാറി മാറി നിൻ നിറം
ചേലാണേ കാണാൻ കണ്ണോരം
അൻപും വമ്പിൻ അമ്പും അമ്പമ്പോ
പൂമ്പാറ്റയ്ക്കേറുന്നേയിമ്പം
അൻപും വമ്പിൻ അമ്പും അമ്പമ്പോ
പൂമ്പാറ്റയ്ക്കേറുന്നേയിമ്പം

പുലരികളുടെയിടവഴിയിൽ
തളിരിടുമൊരു മലർമടിയിൽ
ഇരുചിറകൊടു പാറിപ്പാറി ആവോളം
വെയിലെഴുതിയ ചെറുചിരിയിൽ
നിറമണിയണ പൂങ്കൊടിയായ്
പല പല വഴി വാരിത്തൂവും ആനന്ദം
മൂവന്തി ചായുമ്പോഴാരാരു നീ
കാണാത്ത രാവിൻ്റെ പൂഞ്ചില്ലയിൽ
നിഴലിൻ മുഖമായ് ഒളിയും പതിയേ
വാർതിങ്കൾ മായുമ്പോൾ
പിന്നെയും വരവായ് ശലഭം
അൻപും വമ്പിൻ അമ്പും അമ്പമ്പോ
പൂമ്പാറ്റയ്ക്കേറുന്നേയിമ്പം
അൻപും വമ്പിൻ അമ്പും അമ്പമ്പോ
പൂമ്പാറ്റയ്ക്കേറുന്നേയിമ്പം

കൊതി പെരുകണ വനികകളിൽ
പുതുപുതുമണമതു തിരയേ
ദിശ മറിയണ കാറ്റിൽ പാറി ഇന്നെങ്ങും
മതിമറന്നൊരുപാടലയേ
ഗതി മുറിഞ്ഞൊരു വഴിയടയേ
സ്വയമറിയാതേതോ കോണിൽ ചെല്ലുന്നു
പൂമേനി പൊള്ളുന്ന തീനാമ്പിനെ
തേനല്ലേയെന്നോർത്തു പുൽകുന്നുവോ
ചിറകും ഉടലും കരിയാതൊടുവിൽ
വാസന്തതീരത്തിൽ പിന്നെയും വരുമോ ശലഭം
അൻപും വമ്പിൻ അമ്പും അമ്പമ്പോ
പൂമ്പാറ്റയ്ക്കേറുന്നേയിമ്പം
അൻപും വമ്പിൻ അമ്പും അമ്പമ്പോ
പൂമ്പാറ്റയ്ക്കേറുന്നേയിമ്പം

ചാഞ്ചാടി ചാഞ്ഞേ ചാഞ്ചാടി
പൂവിൽ നിന്നും പൂവോളം ഈ സഞ്ചാരം
തേനാണോ മുള്ളാണോ
ആരും കാണാതോരോ നേരം നെഞ്ചോരം
ആകാശത്തോളം മോഹം ചേക്കേറും
ആശിക്കും പോലെ മിന്നും പകൽത്താരം
മാറി മാറി നിൻ നിറം
ചേലാണേ കാണാൻ കണ്ണോരം
അൻപും വമ്പിൻ അമ്പും അമ്പമ്പോ
പൂമ്പാറ്റയ്ക്കേറുന്നേയിമ്പം
അൻപും വമ്പിൻ അമ്പും അമ്പമ്പോ
പൂമ്പാറ്റയ്ക്കേറുന്നേയിമ്പം
Movie/Album name: Vivekanandan Vairalaanu
Artists