Vellilakal

2018
Lyrics
Language: Malayalam

വെള്ളിലകൾ കണ്ണെഴുതും മഞ്ഞവെയിൽ
വീടു കാണാൻ പോകുന്ന പൂങ്കാറ്റേ
വെള്ളിലകൾ കണ്ണെഴുതും മഞ്ഞവെയിൽ
വീടു കാണാൻ പോകുന്ന പൂങ്കാറ്റേ
എൻ കവിളിൽ ചുംബനപ്പൂ നൽകാമോ
നിന്നരികിൽ മഞ്ഞു തുള്ളി ഞാൻ
നിന്നരികിൽ മഞ്ഞു തുള്ളി ഞാൻ
പൂക്കാലമായ് തേനുണ്ണാൻ വാ എൻ മാറിൽ ചായാൻ വാ
പൂക്കാലമായ് തേനുണ്ണാൻ വാ എൻ മാറിൽ ചായാൻ വാ
വെള്ളിലകൾ കണ്ണെഴുതും മഞ്ഞവെയിൽ
വീടു കാണാൻ പോകുന്ന പൂങ്കാറ്റേ
വെള്ളിലകൾ കണ്ണെഴുതും മഞ്ഞവെയിൽ
വീടു കാണാൻ പോകുന്ന പൂങ്കാറ്റേ

ചോലവയൽ പെൺകിളിക്കൊരു കൂടൊരുക്കാമോ
ജാതിമല്ലി പൂവു കൊണ്ടൊരു മാല കെട്ടാമോ
അവനെൻ മാറിൽ ചായുമ്പോൾ കാട്ടാറിൻ താളം
അതിൽ നിൻ ചുണ്ടാൽ മുത്തുമ്പോൾ പെണ്ണാളിൻ നാണം
കുളിരേ കുളിരേ ഉന്മാദരാഗം
തനുവിൽ പടരും കസ്തൂരിഗന്ധം
ചോലവയൽ പെൺകിളിക്കൊരു കൂടൊരുക്കാമോ
ജാതിമല്ലി പൂവു കൊണ്ടൊരു മാല കെട്ടാമോ

ശൃംഗാരപ്പദങ്ങൾ വിടരും നിൻ മിഴിമുനയിൽ
പൂവമ്പാൽ എയ്തു വിടും ശരമേറ്റു തുടുത്തു ഞാൻ
ശൃംഗാരപ്പദങ്ങൾ വിടരും നിൻ മിഴിമുനയിൽ
പൂവമ്പാൽ എയ്തു വിടും ശരമേറ്റു തുടുത്തു ഞാൻ
തിരുവാതിര തിരുമുറ്റം മകരത്തിൻ രതിശില്പം
അറവാതിൽ ചാരാതെന്നെ ക്ഷണിക്കുകില്ലേ
തിരുവാതിര തിരുമുറ്റം മകരത്തിൻ രതിശില്പം
അറവാതിൽ ചാരാതെന്നെ ക്ഷണിക്കുകില്ലേ
ശൃംഗാരപ്പദങ്ങൾ വിടരും നിൻ മിഴിമുനയിൽ
പൂവമ്പാൽ എയ്തു വിടും ശരമേറ്റു തുടുത്തു ഞാൻ
Movie/Album name: Moonnaam Niyamam
Artists