Punchiri Chundil

1967
Lyrics
Language: English

Punchiri chundil pranayamunthirikkayyil
Aanandamani vediyil njan gaayikayallo
Ennum gaayikayallo

Thaarunyamalar poothuvarum thaamarayaattil
Raagamadhu thediyethiya raajahamsam njan
Neenthi neenthi njan nadakkum
Neeyumothu njan ramikkum
Neengi neengippoyidatte shokachinthakal

Kanninayil premaminnu kavitha theerkkumbol
Ponkinaavil maarivillukal ponthivarumbol
Paanapaathram njan niraykkum
Paadiyaadi njan sukhikkum
Paaridamee madhurachithram kandu ninnotte
Language: Malayalam

പുഞ്ചിരിച്ചുണ്ടില്‍ പ്രണയമുന്തിരിക്കയ്യില്‍
ആനന്ദമണിവേദിയില്‍ ഞാന്‍ ഗായികയല്ലോ
എന്നും ഗായികയല്ലോ
(പുഞ്ചിരി)

താരുണ്യമലര്‍ പൂത്തുവരും താമരയാറ്റില്‍
രാഗമധു തേടിയെത്തിയ രാജഹംസം ഞാന്‍
നീന്തി നീന്തി ഞാന്‍ നടക്കും
നീയുമൊത്തു ഞാന്‍ രമിക്കും
നീങ്ങി നീങ്ങിപ്പോയിടട്ടേ ശോകചിന്തകള്‍
(പുഞ്ചിരി)

കണ്ണിണയില്‍ പ്രേമമിന്നു കവിത തീര്‍ക്കുമ്പോള്‍
പൊന്‍കിനാവിന്‍ മാരിവില്ലുകള്‍ പൊന്തിവരുമ്പോള്‍
പാനപാത്രം ഞാന്‍ നിറയ്ക്കും
പാടിയാടി ഞാന്‍ സുഖിക്കും
പാരിടമീ മധുരചിത്രം കണ്ടു നിന്നോട്ടേ
(പുഞ്ചിരി)
Movie/Album name: Maadatharuvi
Artists