Kaanchanathaarakal

1976
Lyrics
Language: English

Um...umhum...umhum.....
Kaanchanathaarakal kannukal chimmi
Karalile poovanam kasthoori chaarthi
(kaanchanathaarakal....)
Kadalum karayum pathivaayennum
Kaliyum chiriyum thudarum raavil
Kaanchanathaarakal kannukal chimmi
Karalile poovanam kasthoori chaarthi

Pranayam navarathnaveena meetti
Praayam nammalkku thenkani neetti
Oro raavum omane ninte
Ormmakalenne gandharvanaakki
Kaanchanathaarakal kannukal chimmi
Karalile poovanam kasthoori chaarthi

Vilaasalahariyil ninnodoppam
Veendum ulsavayaamangal thedi
Oro niravum nizhalum pookkum
Raakenduraajanaay njaan maarum
(kaanchanathaarakal.....)
Language: Malayalam

ഉം..ഉംഹും..ഉംഹും...
കാഞ്ചനത്താരകള്‍ കണ്ണുകള്‍ ചിമ്മി....കരളിലെ പൂവനം കസ്തൂരി ചാര്‍ത്തി..
കാഞ്ചനത്താരകള്‍ കണ്ണുകള്‍ ചിമ്മി....കരളിലെ പൂവനം കസ്തൂരി ചാര്‍ത്തി....
കടലും കരയും പതിവായെന്നും കളിയും ചിരിയും തുടരും രാവില്‍...
കാഞ്ചനത്താരകള്‍ കണ്ണൂകള്‍ ചിമ്മി....കരളിലെ പൂവനം കസ്തൂരി ചാര്‍ത്തി....

പ്രണയം നവരത്നവീണ മീട്ടി...പ്രായം നമ്മള്‍ക്കു തേന്‍കനി നീട്ടി....
ഓരോ രാവും ഓമനേ നിന്റെ....ഓരോ രാവും ഓമനേ നിന്റെ
ഓര്‍മ്മകളെന്നെ ഗന്ധര്‍വ്വനാക്കി.....

കാഞ്ചനത്താരകള്‍ കണ്ണൂകള്‍ ചിമ്മി....കരളിലെ പൂവനം കസ്തൂരി ചാര്‍ത്തി...

വിലാസലഹരിയില്‍ നിന്നോടൊപ്പം വീണ്ടും ഉത്സവയാമങ്ങള്‍ തേടി....
ഓരോ നിറവും നിഴലും പൂക്കും....ഓരോ നിറവും നിഴലും പൂക്കും...
രാകേന്ദുരാജനായ് ഞാന്‍ മാറും...

കാഞ്ചനത്താരകള്‍ കണ്ണുകള്‍ ചിമ്മി....കരളിലെ പൂവനം കസ്തൂരി ചാര്‍ത്തി...
കടലും കരയും പതിവായെന്നും കളിയും ചിരിയും തുടരും രാവില്‍...
കാഞ്ചനത്താരകള്‍ കണ്ണുകള്‍ ചിമ്മി....കരളിലെ പൂവനം കസ്തൂരി ചാര്‍ത്തി....
Movie/Album name: Sindooram
Artists