Kodu Kodu Kodu Naadinu Nalloru Bhaaviye
2022
കൊട് കൊട് കൊട് നാടിന് ശോഭന ഭാവിയെ ഏകണ നല്ലൊരു വോട്ട്
കൊടി മല കൊടി കാറ്റില് പാറണ് ചോട്ടില് നേതാവും
നുണ പെരുനുണ മുക്കിന് മുക്കിന് കേക്കണ വാക്കില് നോക്കിലുമുണ്ടേ
അതിലൊരു പിഴ കൂടാരത് ആടരുത് ഓടരുത് എങ്ങോട്ടും
ഹൃദയമേറുവാൻ വിനയമോടെ കൂപ്പി കരങ്ങളും
ചിരിയെറിഞ്ഞിടാൻ വഴികളിൽ അടിമുടി കപടമായ്
കൊട് കൊട് കൊട് നാടിന് ശോഭന ഭാവിയെ ഏകണ നല്ലൊരു വോട്ട്
കൊടി മല കൊടി കാറ്റില് പാറണ് ചോട്ടില് നേതാവും
നുണ പെരുനുണ മുക്കിന് മുക്കിന് കേക്കണ വാക്കില് നോക്കിലുമുണ്ടേ
അതിലൊരു പിഴ കൂടാരത് ആടരുത് ഓടരുത് എങ്ങോട്ടും
ഈടെമ്പാടും പാടം ബലിയാണേ ഇടയിലും ചിതലുകളേറെ
ഉയരങ്ങൾ തേടുന്നതെല്ലാരുമേ ഉള്ളാലെ രാജാവായ് മാറുന്നിതാ
കാടും ചോടും ചൊളി പടരുന്നേ കടലല കണക്കിളക്കുന്നേ
തടസ്സങ്ങൾ തീർക്കുന്ന താളങ്ങളിൽ ആകാശം മുട്ടുന്നൊരാഘോഷമായ്
ആരവങ്ങളായ് ഭാവുകം തോരണങ്ങളായിതാകെയും
പിരിയുന്നു തീർത്ഥ താരകം കണ്ണിലായ്
കൊടി കൊടി കൊടി ചെങ്കിലുമുള്ളില് കാക്കണ ചെങ്കൊടി മിന്നണ കണ്ടാ
ഇടി മഴ മുകിൽ മാഞ്ഞൊരു പുഞ്ചിരി പൂക്കണ ചുണ്ടത്തായ്
കൊടുമുടിയുടെ കൊമ്പിൽ കേറി മുഷ്ടി ചുരുട്ടണ മിന്നൊരു കൂട്ടം
പുതിയൊരു കഥ പാടണതാരട എന്തിനി വർത്താനം
Movie/Album name: Padachone Ingale Katholee
Artists