രാഗമഴയിൽ ഇളംതൂവൽ കുളിരിൽ ലാസലതയായ് മദലാസ്യവതിയായ് തേൻമുളം കൂമ്പിലെ തൂമധു ചൂടി ഞാൻ ഇളമഞ്ഞിൽ ഈറനിൽ മുങ്ങിയ ശൃംഗാരക്കനവിൽ പൂത്തിടും എൻ മോഹചന്ദനം ഹേമ മേനിയിൽ നീ ചാർത്തുകില്ലയോ പൂ കൊണ്ടു മൂടി എന്നിലുള്ള താരുണ്യം നീ ചൂടുമോ (രാഗമഴയിൽ…)
ഇന്ദ്രിയങ്ങൾക്കുള്ളിലെ ഇന്ദ്രജാലപൂവിലെ ചന്ദ്രരാഗം നീക്കി നീ നിദ്ര തോറും പൂക്കവേ നിലവുകളിൽ എൻ കരളിതളിൽ ചിറകുഴിയും പൊൻ കിളിയായ് പറക്കുവാൻ പൂത്തു നില്പു ഞാൻ എൻ മോഹചന്ദനം ഹേമ മേനിയിൽ നീ ചാർത്തുകില്ലയോ പൂ കൊണ്ടു മൂടി എന്നിലുള്ള താരുണ്യം നീ ചൂടുമോ (രാഗമഴയിൽ…)
താരനീല രാവിലെ താരുപൂക്കും കാട്ടിലെ സൗരഭങ്ങൾ കൊണ്ടു നീ സ്വർഗ്ഗലോകം തീർക്കവേ ഹൃദയമലർ പൊൻവനികകളിൽ വളയണിയും പൊൻ കുളിരായ് പറക്കുവാൻ പൂത്തു നില്പു ഞാൻ എൻ മോഹചന്ദനം ഹേമ മേനിയിൽ നീ ചാർത്തുകില്ലയോ പൂ കൊണ്ടു മൂടി എന്നിലുള്ള താരുണ്യം നീ ചൂടുമോ (രാഗമഴയിൽ…)