SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Innale nerathu poyoru pennine Inneramaayittum kaanaathathenthe Anthi pularnnu pularkaalamaayi Poovile thenine thedi vandethi..(innale nerathu..) Ennittithuvare vannilla naathoon Penninte veettilum maamante veettilum..(ennittithuvare..) Aa maadathil nannaay kazhinjoru pennu Maanakkedaarkkum varuthaatha pennu Maamante sheelangalkkoppam othungi Koorayil nannaay kazhinjoru pennu..(maadathil..) Engottu poyente devootty pennu Maanakkedaarkkum varuthaatha pennu..(engottu...) (innale nerathu....) Aa..karkkida kolu kanam vechu vanne Thaazhekkoru velli vaalumaay vanne Mukkutti poovinte kaanthi karinju Aalukal naathoone thedi alanju..(karkkida...) Ennittithuvare vannilla naathoon Penninte veettilum maamante veettilum...(ennittithuvare..) (innale nerathu....) Ayyo...kandam niranju malavellam pongi Koyyenda nellokke vellathilaayi Etho oru kaathil thengalu kettu Koyyendaval poyi vellathinoppam..(kandam..) Etho oru kaathil thengalu kettu Koyyendaval poyi vellathinoppam. (innale nerathu....) ഇന്നലെ നേരത്തു പോയോരു പെണ്ണിനെ ഇന്നേരമായിട്ടും കാണാത്തതെന്തേ അന്തി പുലര്‍ന്നു പുലര്‍കാലമായി പൂവിലെത്തേനിനെ തേടി വണ്ടെത്തി..(ഇന്നലെ നേരത്തു..) എന്നിട്ടിതുവരെ വന്നില്ല നാത്തൂന്‍ പെണ്ണിന്റെ വീട്ടിലും മാമന്റെ വീട്ടിലും..(എന്നിട്ടിതുവരെ..) ആ....മാടത്തില്‍ നന്നായ് കഴിഞ്ഞോരു പെണ്ണു് മാനക്കേടാര്‍ക്കും വരുത്താത്ത പെണ്ണു് മാമന്റെ ശീലങ്ങള്‍ക്കൊപ്പം ഒതുങ്ങി കൂരയില്‍ നന്നായ് കഴിഞ്ഞോരു പെണ്ണു്..(മാടത്തില്‍..) എങ്ങോട്ടു പോയെന്റെ ദേവൂട്ടി പെണ്ണു് മാനക്കേടാര്‍ക്കും വരുത്താത്ത പെണ്ണു്..(എങ്ങോട്ടു...) (ഇന്നലെ നേരത്തു....) ആ...കര്‍ക്കിടക്കോളു കനം വെച്ചു വന്നേ താഴേക്കൊരു വെള്ളി വാളുമായ് വന്നേ മുക്കുറ്റിപ്പൂവിന്റെ കാന്തി കരിഞ്ഞു ആളുകള്‍ നാത്തൂനെ തേടിയലഞ്ഞു..(കര്‍ക്കിട...) എന്നിട്ടിതുവരെ വന്നില്ല നാത്തൂന്‍ പെണ്ണിന്റെ വീട്ടിലും മാമന്റെ വീട്ടിലും...(എന്നിട്ടിതുവരെ..) (ഇന്നലെ നേരത്തു....) അയ്യോ...കണ്ടം നിറഞ്ഞു മലവെള്ളം പൊങ്ങി കൊയ്യേണ്ട നെല്ലൊക്കെ വെള്ളത്തിലായി ഏതോ ഒരു കാതില്‍ തേങ്ങലു കേട്ടു കൊയ്യേണ്ടവൾ പോയി വെള്ളത്തിനൊപ്പം..(കണ്ടം..) ഏതോ ഒരു കാതില്‍ തേങ്ങലു കേട്ടു കൊയ്യേണ്ടവൾ പോയി വെള്ളത്തിനൊപ്പം... (ഇന്നലെ നേരത്തു....)
Movie/Album name: MLA Mani Pathaam Classum Gusthiyum
Artists