Pattum Valayum

1970
Lyrics
Language: English

Pattum valayum paadaswaravum
Penninnu panthalilabharanam
Penninnu panthalilabharaam
Mandasmithavum madhuradharavum
Madhuvidhurathriyilabharanam

Premasarassil thozhuthu vidarnnoru
Thamarayallo nee jaldevathayallo nee
Poothu pozhinja divaswapnangal
Pulkividartham njan
Ennabhilashathin nakhachithrangal
Kavilil chartham njan
Poonkavilil chartham njan

Omarkhayamin kavithayunarthiya
Kaminiyallo nee priya kamukiyallo nee
Ninteyozhinja nisachazhakangal
Vannu nirakkam njan
Ninnanuragathin lahariyilangane
Madiyil mayangam njan
Language: Malayalam

പട്ടും വളയും പാദസ്വരവും
പെണ്ണിനു പന്തലിലാഭരണം
പെണ്ണിനു പന്തലിലാഭരന
മന്ദസ്മിതവും മധുരാധരവും
മധുവിധുരാത്രിയിലാഭരണം

പ്രേമസരസ്സില്‍ തൊഴുതുവിടര്‍ന്നൊരു
താമരയല്ലോ നീ ജലദേവതയല്ലോ നീ
പൂത്തുപൊഴിഞ്ഞ ദിവാസ്വപ്നങ്ങള്‍
പുല്‍കിവിടര്‍ത്തും ഞാന്‍
എന്നഭിലാഷത്തിന്‍ നഖചിത്രങ്ങള്‍
കവിളില്‍ ചാര്‍ത്താം ഞാന്‍
പൂങ്കവിളില്‍ ചാര്‍ത്താം ഞാന്‍

ഒമര്‍ഖയ്യാമിന്‍ കവിതയുണര്‍ത്തിയ
കാമിനിയല്ലോ നീ പ്രിയ കാമുകിയല്ലോ നീ
നിന്റെയൊഴിഞ്ഞ നിശാചഷകങ്ങള്‍
വന്നു നിറക്കാം ഞാന്‍
നിന്നനുരാഗത്തിന്‍ ലഹരിയിലങ്ങനെ
മടിയില്‍ മയങ്ങാം ഞാന്‍
Movie/Album name: Ammayenna Sthree
Artists