Vannethi

1985
Lyrics
Language: English

Vannethi vannethi manavaalan
Meyyazhakulloru puthumaaran
Mullappoochiriyulla kavilathu marukulla
Mailaanchi niramulla manavaatti

Khalbinte kaniyaanu kalkkandakkaniyaanu
Aashicha penninte nidhiyaanu
Kannaadikkavilathu chandrika theliyumbol
Panineeril munganathenthaanu?

Atharu pooshiya thankathin meni
Maarante kayyil malaraanu
Enthoru chelu enthoru haalu
Innathe raavil nee muthaanu
Language: Malayalam

വന്നെത്തി വന്നെത്തി മണവാളന്‍
മെയ്യഴകുള്ളൊരു പുതുമാരന്‍
മുല്ലപ്പൂച്ചിരിയുള്ള കവിളത്തു മറുകുള്ള
മൈലാഞ്ചി നിറമുള്ള മണവാട്ടി...

ഖല്‍ബിന്റെ കനിയാണ് കല്‍ക്കണ്ടക്കനിയാണ്
ആശിച്ച പെണ്ണിന്റെ നിധിയാണ്
കണ്ണാടിക്കവിളത്ത് ചന്ദ്രിക തെളിയുമ്പോള്‍
പനിനീരില്‍ മുങ്ങണതെന്താണ്?

അത്തറുപൂശിയ തങ്കത്തിന്‍ മേനി
മാരന്റെ കയ്യില്‍ മലരാണ്
എന്തൊരു ചേല് എന്തൊരു ഹാല്
ഇന്നത്തെ രാവില്‍ നീ മുത്താണ്
Movie/Album name: Nullinovikkaathe
Artists