Raathriyil

2000
Lyrics
Language: English

Raathriyil manju pole
Raathriyil manju pole
Manamorungiyum mizhi thalodiyum
Melleyenteyullil oornnirangiyo
Chundil muthiyum chuzhiyum mungiyum
Chillu pole maamazha
(raathriyil manju ..)

Nerukil nilaavinte viral kondu thottu
Neeyo raathumpiyo
Madhuraardrayaayen maniveena thedi
Paatto paalaazhiyo
Ithalaniyum pranayavumaay
Mizhi nirayum lahariyumaay
Karayariyaathe kanavinte kadal pole neeyennil
Nuranurayoo swayamaliyoo
(raathriyil manju ..)

Naruvenna tholkkum kulir meyyilaaro
Thooval veeshunna pol
Nilavaay pozhinjum ninavaay nananjum
Melle nee pulkave
Pulakamezhum pulariyile thuduniramaam madumalaraay
Ini neeyente idanenchil oru maathra unaroo
(raathriyil manju ..)
Language: Malayalam

രാത്രിയിൽ മഞ്ഞു പോലെ
രാത്രിയിൽ മഞ്ഞു പോലെ..
മനമൊരുങ്ങിയും മിഴി തലോടിയും
മെല്ലെയെന്റെയുള്ളിൽ ഊർന്നിറങ്ങിയോ
ചുണ്ടിൽ മുത്തിയും ചുഴിയിൽ മുങ്ങിയും
ചില്ലു പോലെ മാമഴ
(രാത്രിയിൽ.....)

നെറുകിൽ നിലാവിന്റെ വിരൽ കൊണ്ടു തൊട്ടു
നീയോ രാത്തുമ്പിയോ
മധുരാർദ്രയായെൻ മണിവീണ തേടി
പാട്ടോ പാലാഴിയോ
ഇതളണിയും പ്രണയവുമായ്
മിഴി നിറയും ലഹരിയുമായ്
ഇതളണിയും പ്രണയവുമായ്
മിഴി നിറയും ലഹരിയുമായ്
കരയറിയാതെ കനവിന്റെ കടൽ പോലെ നീയെന്നിൽ
നുരനുരയൂ സ്വയമലിയൂ
(രാത്രിയിൽ.....)

നറുവെണ്ണ തോൽക്കും കുളിർ മെയ്യിലാരോ
തൂവൽ വീശുന്ന പോൽ
നിലവായ് പൊഴിഞ്ഞും നിനവായ് നനഞ്ഞും
മെല്ലെ നീ പുൽകവേ
പുളകമെഴും പുലരിയിലെ തുടുനിറമാം മടുമലരായ്
ഇനി നീയെന്റെ ഇടനെഞ്ചിൽ ഒരു മാത്ര ഉണരൂ
(രാത്രിയിൽ.....)
Movie/Album name: Dreamz
Artists