Thaazhvara thaaraninju laavanya dhaarakalil Aashakal thenaninju neeyekum nirvrithiyil... Aa......aa......aa.... (thaazhvara....) Arayannappakshikalaay naam ee prema poykayil Arayannappakshikalaay naam ee prema poykayil.. (poovum poomukilum....)
Naadangal chernnalinju neelunna neelimayil Maanasam veenalinju nin raaga maadhuriyil... Aa......aa......aa.... (naadangal....) Madhumaasa thumpikalaay naam ee prema vaadiyil (poovum poomukilum....)
Language: Malayalam
പൂവും പൂമുകിലും ഒന്നാകും മേഖലയില്‍ ഇളംമഞ്ഞു മൂടിനില്‍ക്കും കുളിര്‍വേദിയില്‍ ഇളം തെന്നലോടിയെത്തും തണല്‍വീഥിയില്‍ നീയെന്റെ കൂടെ വരുമ്പോള്‍ പൂക്കും കിനാവുകള്‍ (പൂവും പൂമുകിലും....)
താഴ്വര താരണിഞ്ഞു ലാവണ്യധാരകളില്‍ ആശകള്‍ തേനണിഞ്ഞു നീയേകും നിര്‍വൃതിയില്‍... ആ......ആ......ആ.... (താഴ്വര....) അരയന്നപ്പക്ഷികളായ് നാം ഈ പ്രേമപ്പൊയ്കയില്‍ (പൂവും പൂമുകിലും....)
നാദങ്ങള്‍ ചേര്‍ന്നലിഞ്ഞു നീളുന്ന നീലിമയില്‍ മാനസം വീണലിഞ്ഞു നിന്‍ രാഗമാധുരിയില്‍... ആ......ആ......ആ.... (നാദങ്ങള്‍....) മധുമാസത്തുമ്പികളായ് നാം ഈ പ്രേമവാടിയില്‍ (പൂവും പൂമുകിലും....)