മുകിലിന്‍ മകളേ... പൊഴിയും കനവേ... വിണ്ണില്‍ നിന്നും മണ്ണില്‍ വീണ ജന്മനൊമ്പരമേ... നിന്നെക്കാണാന്‍ നെഞ്ചില്‍ച്ചേര്‍ക്കാന്‍ അമ്മ കൊതിപ്പൂ വിണ്ണിന്‍മേലേ (മുകിലിന്‍)
നിന്റെയോര്‍മ്മയിലാകാശം മിന്നലായ് കൈ നീട്ടുന്നു നിന്റെ തോഴികള്‍ താരകളായ് താരിളം മിഴി നീട്ടുന്നു സ്നേഹസന്ധ്യാ ചന്ദ്രലേഖ പിന്‍നിലാവായ് തേങ്ങുന്നു (മുകിലിന്‍)
നിന്റെ കവിളൊരുമ്മതരാന്‍ കുന്നിറങ്ങുമിളം കാറ്റില്‍ മാറില്‍ വിങ്ങും മധുരവുമായി തേടിവന്നു മുകിലമ്മ ഏഴു വര്‍ണ്ണം നീര്‍ത്തിയാടി മാരിവില്ലിന്‍ വാത്സല്യം (മുകിലിന്‍)