Oru paattum mooli koode vanna kunu poonkaatto Chiri chellakkompil chaanju ninna kani poomutho... Oru varnnakkoottil paari vanna venthooval praavo neeyo... Oru thappum kotti paadiyaadi nadamaadaano... Theli vaanin meethe chennu ninnu chiriyaavaano Oru paattinnullil off beattaay thathum pole neeyo... Oru thaalamaay ini paaduvaan... Puthu raagamaay...ennullil... (oru paattum mooli....)
Oru kaanaakkaattil paadiyaadidum megham pol Pala dooram thedi paaraan vaayo... Mizhi minni chinnum raathri vinnile ponkoottil Pala swapnam ennum kaanaallo... Ee raathri sangeethamunarum kanavile Kavithayuthirumoru mazha muthil Pala jaalam kaatti koothaadaam...(2) Oru minnaaminni koottam pole parannuyarnne... Oru meghatheril ninne thedi alanjidunne... Vaanil..... (oru paattum mooli....)
Pala kaatham chellaam anthivinnile chelaavaam Oru raaga chinthaay paadaan vaayo... Mukilorachottil manju thulliyil neeraadaam Niramezhum kaanaam onnaavaam... Ini varnna thaarangalozhukum kanavile Kathiru pulakumoru thelimanjil Pala moham onnaay kaanumpol...(2) Oru chinna chella kompil melle koodorukkaam Oru velli thinkal thumpaal melle thiri thelikkaam... Raavil... (oru paattum mooli....)
Language: Malayalam
ഒരു പാട്ടും മൂളി കൂടെ വന്ന കുനു പൂങ്കാറ്റോ ചിരി ചെല്ലക്കൊമ്പിൽ ചാഞ്ഞു നിന്ന കണി പൂമുത്തോ... ഒരു വർണ്ണക്കൂട്ടിൽ പാറിവന്ന വെൺതൂവൽ പ്രാവോ നീയോ... ഒരു തപ്പും കൊട്ടി പാടിയാടി നടമാടാനോ... തെളിവാനിൻ മീതേ ചെന്നു നിന്നു ചിരിയാവാനോ ഒരു പാട്ടിന്നുള്ളിൽ ഓഫ്ബീറ്റായ് തത്തും പോലെ നീയോ... ഒരു താളമായ് ഇനി പാടുവാൻ... പുതു രാഗമായ്...എന്നുള്ളിൽ... (ഒരു പാട്ടും മൂളി....)
ഒരു കാണാക്കാറ്റിൽ പാടിയാടിടും മേഘം പോൽ പല ദൂരം തേടി പാറാൻ വായോ... മിഴി മിന്നിച്ചിന്നും രാത്രി വിണ്ണിലെ പൊൻകൂട്ടിൽ പല സ്വപ്നം എന്നും കാണാല്ലോ... ഈ രാത്രി സംഗീതമുണരും കനവിലെ കവിതയുതിരുമൊരു മഴമുത്തിൽ പല ജാലം കാട്ടി കൂത്താടാം...(2) ഒരു മിന്നാമിന്നിക്കൂട്ടം പോലെ പറന്നുയർന്നേ... ഒരു മേഘത്തേരിൽ നിന്നെ തേടി അലഞ്ഞിടുന്നേ... വാനിൽ..... (ഒരു പാട്ടും മൂളി....)
പല കാതം ചെല്ലാം അന്തിവിണ്ണിലെ ചേലാവാം ഒരു രാഗച്ചിന്തായ് പാടാൻ വായോ... മുകിലോരച്ചോട്ടിൽ മഞ്ഞുതുള്ളിയിൽ നീരാടാം നിറമേഴും കാണാം ഒന്നാവാം... ഇനി വർണ്ണതാരങ്ങളൊഴുകും കനവിലെ കതിരു പുളകുമൊരു തെളിമഞ്ഞിൽ പല മോഹം ഒന്നായ് കാണുമ്പോൾ...(2) ഒരു ചിന്നച്ചെല്ലക്കൊമ്പിൽ മെല്ലെ കൂടൊരുക്കാം ഒരു വെള്ളിത്തിങ്കൾ തുമ്പാൽ മെല്ലെ തിരി തെളിക്കാം... രാവിൽ... (ഒരു പാട്ടും മൂളി....)