മംഗലം വിളയുന്ന മലനാടേ എന്നും ഞങ്ങൾ തൻ ഭാഗ്യമുറ്റ പൊൻ നാടേ പുന്നെല്ലിൻ കതിരണിയും പുഞ്ചകളാൽ.. ചൂഴും പുന്നാരഗ്രാമങ്ങൾ കണ്ടതുണ്ടോ പുതു കേരളഗ്രാമങ്ങൾ കണ്ടതുണ്ടോ മായങ്ങൾ വന്നാലും മയിലാട്ടം നിന്നാലും മാറാകൂറുള്ള മക്കളിവർ എന്നും മൻണിൽ പണിയുന്ന മക്കളിവർ പൊടിമൻണിൽ തൂവുമീ ചുടുവേർപ്പിൻ തുള്ളികൾ പൊന്നായ് മാറ്റുന്ന മക്കളിവർ നാട്ടിനു പുതുജീവൻ പോറ്റുന്ന മക്കളിവർ
പള്ളിയും കോവിലും കാവും കലരുന്നു പലമട്ടിലീ മലനാട്ടിലെന്നാലും മതജാതിഭേദങ്ങൾ മതി തന്നിലോരാതെ മരുവുന്നുണ്ടൊരു വീട്ടിൽ മക്കളെപ്പോൽ ഇവർ മലയാളത്തറവാട്ടിൽ മക്കളെപ്പോൽ