Pushyaraagam Nrithamadum

1980
Lyrics
Language: English

Pushyaraagam nrithamaadum ninte
Madhuvoorum chenchundukal kandunjan
Indraneelam peeliveeshum randu
Mandaaramallaakshikal kandu njan
Antharangam ninte munnil ennum
Orudaahamadhupaathramaay nalki njan
Poovalangam ninte maaril
Orukulirmulla malarmaalayaay maatti njan

Leeyola leeyola lee

Ethupookkaalam ennullil chaamaram veeshi
Ezhuvarnnangal enmunnil enthinaaraattezhunnalli
Saanandam
Ethupookkaalam.........
Lalallallallalla..........
Antharangam ninte munnil ennum
Orudaahamadhupaathramaay nalki njan
Indraneelam peeliveeshum randu
Mandaaramallaakshikal kandu njan

Neelameghangal eemannil thavaalam thedi
Njanalinjinnu ninmaaril veenu
Saayoojyavum nedi saamodam
Laalallallaalalla.......
Language: Malayalam

�പുഷ്യരാഗം നൃത്തമാടും നിന്റെ മധുവൂറും ചെന്‍ ചുണ്ടുകള്‍ കണ്ടു ഞാന്‍
ഇന്ദ്രനീലം പീലിവീശും രണ്ടുമന്ദാര മല്ലാക്ഷികള്‍ കണ്ടു ഞാന്‍

അന്തരംഗം നിന്റെ മുന്നില്‍ എന്നും ഒരു ദാഹ മധുപാത്രമായ് നല്‍കി ഞാന്‍
പൂവലംഗം നിന്റെ മാറില്‍
ഒരു കുളിര്‍മുല്ല മലര്‍മാലയായ്മാറ്റി ഞാന്‍

ലീയോല ലീയോല ലീ........

ഏതു പൂക്കാലം എന്നുള്ളില്‍ ചാമരം വീശി?
ഏഴുവര്‍ണങ്ങള്‍ എന്മുന്നില്‍ എന്തിനാറാട്ടെഴുന്നള്ളി സാനന്ദം?
(ഏതു പൂക്കാലം....)
ലാലലല്ല ലാലലല്ല ലാലലല്ല ലാലലല്ല
ലാലലല്ല ലാലലല്ല ലലല്ലാലല

അന്തരംഗം നിന്റെ മുന്നില്‍ എന്നും ഒരു ദാഹ മധുപാത്രമായ് നല്‍കി ഞാന്‍
ഇന്ദ്രനീലം പീലിവീശും രണ്ടുമന്ദാര മല്ലാക്ഷികള്‍ കണ്ടു ഞാന്‍

നീലമേഘങ്ങള്‍ ഈമണ്ണില്‍ താവളം തേടി
ഞാനലിഞ്ഞിന്നു നിന്മാറില്‍ വീണു
സായൂജ്യവും നേടി സാമോദം
(നീലമേഘങ്ങള്‍....)
ലാലലല്ല ലാലലല്ല ലാലലല്ല ലാലലല്ല
ലാലലല്ല ലാലലല്ല ലലല്ലാലല

പുഷ്യരാഗം നൃത്തമാടും നിന്റെ മധുവൂറും ചെന്‍ ചുണ്ടുകള്‍ കണ്ടു ഞാന്‍
ഇന്ദ്രനീലം പീലിവീശും രണ്ടുമന്ദാര മല്ലാക്ഷികള്‍ കണ്ടു ഞാന്‍
അന്തരംഗം നിന്റെ മുന്നില്‍ എന്നും ഒരു ദാഹ മധുപാത്രമായ് നല്‍കി ഞാന്‍
പൂവലംഗം നിന്റെ മാറില്‍
ഒരു കുളിര്‍മുല്ല മലര്‍മാലയായ്മാറ്റി ഞാന്‍
Movie/Album name: Pappu
Artists