കൂടൊരുക്കിടും കാലം ഒരു കൂട്ടു കൂടുവാൻ മോഹം മുള്ളുകൾ പൂക്കളാകും പൂമലർക്കാലമേറാം പറന്നിറങ്ങി കണ്‍കളിൽ പകൽക്കിനാവിൻ തൂവലായ് പറന്നിറങ്ങി കണ്‍കളിൽ പകൽക്കിനാവിൻ തൂവലായ്... ആനന്ദരാഗം പാടാൻ പോരൂ....
തീരങ്ങൾ മാടിവിളിക്കുമ്പോൾ ഓരോരോ പൂക്കൾ വിടരുമ്പോൾ കളിചിരിയായ് രാഗലയങ്ങളുമായ് നിനവുകളായ് പാറും ഭാവനയായ് കാറ്റിൽ നാം പാറിപ്പോകുമ്പോൾ ഒരു നിമിഷം പോലും കളയരുതേ... കനവുകളേ.... കനവുകളേ വിരിയുക ജീവിത വീഥികളിൽ പകരുക പ്രിയതര മധുമൊഴികൾ പൂമഴയായ് വീഴാം മണ്ണിൽ താളം തീർക്കാം പോരാമോ..(2)
നാളങ്ങൾ മിന്നി മിനുങ്ങുമ്പോൾ കാലിന്മേൽ കിങ്ങിണി തുള്ളുമ്പോൾ കാതോർക്കാൻ കാലം നിൽക്കുമ്പോൾ മിഴി നിറയെ ഭാവതരംഗവുമായ് പ്രണയവുമായ് പാടൂ കുരുവികളേ പുതുമകളായ് നിറയൂ വന്നിതിലേ ചിറകുകളേ..... ചിറകുകളേ നിവരുക വാനിലുയർന്നകലേ തുടരുക നവയുഗ സ്വരജതികൾ ഓർമ്മകളിൽ ചൂടാൻ വീണ്ടും പീലിത്തൂവൽ നൽകാമോ ഓർമ്മകളിൽ ചൂടാൻ വീണ്ടും പീലിത്തൂവൽ നൽകാമോ...
കൂടൊരുക്കിടും കാലം ഒരു കൂട്ടു കൂടുവാൻ മോഹം മുള്ളുകൾ പൂക്കളാകും പൂമലർക്കാലമേറാം പറന്നിറങ്ങി കണ്‍കളിൽ പകൽക്കിനാവിൻ തൂവലായ് ആനന്ദരാഗം പാടാൻ പോരൂ.....