Mazhamukile

2015
Lyrics
Language: English

Mazhamukile mazhamukile kadam tharumo...
Oru kanavu
Mazhayithalaay mizhi niraye kadam tharumo...
Oru kanavu
Kanimalaraay...oru thanalaay...
Arikilithaa oru manassu....
Puthuveyilaal niramezhuthaan
Ini varumo...priyam ushassu...
Mazhamukile mazhamukile kadam tharumo...
Oru kanavu....

Aardramaay thaaraattupol etho paattin pallavi
Noolupol mazha chaarunnoree
Raavil thammil kandu naam....
Iravil oru poo viriyum pole
Ozhukum puzhaneer mukilaakum pol
Manalin varikal thira maaykkum pol
Parayaathariyaathanayunnuu nee
Ithe swaram...ithe mukham thedee en janmam

Mazhamukile mazhamukile kadam tharumo...
Oru kanavu
Aa...mazhayithalaay mizhi niraye kadam tharumo...
Oru kanavu
Aa....kanimalaraay...oru thanalaay...
Arikilithaa oru manassu....
Puthuveyilaal niramezhuthaan
Ini varumo...priyam ushassu...
Language: Malayalam

മഴമുകിലേ മഴമുകിലേ കടം തരുമോ...
ഒരു കനവു്
മഴയിതളായ് മിഴി നിറയെ കടം തരുമോ...
ഒരു കനവു്
കണിമലരായ്...ഒരു തണലായ്‌...
അരികിലിതാ ഒരു മനസ്സു്....
പുതുവെയിലാൽ നിറമെഴുതാൻ
ഇനി വരുമോ...പ്രിയം ഉഷസ്സു്...
മഴമുകിലേ മഴമുകിലേ കടം തരുമോ...
ഒരു കനവു്....

ആർദ്രമായ്‌ താരാട്ടുപോൽ ഏതോ പാട്ടിൻ പല്ലവി
നൂലുപോൽ മഴ ചാറുന്നൊരീ
രാവിൽ തമ്മിൽ കണ്ടു നാം....
ഇരവിൽ ഒരു പൂ വിരിയും പോലെ
ഒഴുകും പുഴനീർ മുകിലാകും പോൽ
മണലിൻ വരികൾ തിര മായ്ക്കും പോൽ
പറയാതറിയാതണയുന്നൂ നീ
ഇതേ സ്വരം...ഇതേ മുഖം...തേടീ എൻ ജന്മം

മഴമുകിലേ മഴമുകിലേ കടം തരുമോ...
ഒരു കനവു്
ആ...മഴയിതളായ് മിഴി നിറയെ കടം തരുമോ...
ഒരു കനവു്
ആ ....കണിമലരായ്...ഒരു തണലായ്‌...
അരികിലിതാ ഒരു മനസ്സു്....
പുതുവെയിലാൽ നിറമെഴുതാൻ
ഇനി വരുമോ...പ്രിയം ഉഷസ്സു്...
Movie/Album name: Saaradhi
Artists