Sukhamo

2004
Lyrics
Language: English

Sukhamo maayaa saanthwanam
Dukhamo mazhavil gopuram (2)
Pandu pandoru raajyathe raajaavu paadi
(sukhamo...)

Kanavil kanakavum kavilinappookkalum
Tharumo pranayini yaamame oh...
Ninavil tharalamaay swara raagaalaapamaay
Varumo surabhiyaam gaaname oh..
Thurakkaatha vaathil thurakkunnathaaro
Pranayodaaramaay
Pandu pandoru raajyathe raajaavu paadi
(sukhamo...)

Karalil pulakavum thirayilakum lahariyum
Pakaroo yaamini saadare oh..
Nizhalil kavithayum puzhayora kaazhchayum
Choriyoo prakruthiyaaswaadare oh..
Nilaakkaayaloram manakkaayaloram
Poroo devathe...

Pandu pandoru raajyathe raajaavu paadi
Sukhamo maayaa saanthwanam
Dukhamo mazhavil gopuram
Pandu pandoru raajyathe raajaavu paadi
Sughamo maayaa santhwanam
Language: Malayalam

(സ്ത്രീ) സുഖമോ മായാ സാന്ത്വനം
ദുഃഖമോ മഴവില്‍ ഗോപുരം
(സുഖമോ)
പണ്ടു പണ്ടൊരു രാജ്യത്തെ രാജാവു പാടി
(സുഖമോ)

(പു) കനവില്‍ കനകവും കവിളീണപ്പൂക്കളും
തരുമോ പ്രണയിനി യാമമേ ഓ
നിനവില്‍ തരളമായു് സ്വരരാഗാലാപമായു്
വരുമോ സുരഭിയാം ഗാനമേ ഓ
തുറക്കാത്ത വാതില്‍ തുറക്കുന്നതാരോ
പ്രണയോദാരമായു്

(പു) പണ്ടു പണ്ടൊരു രാജ്യത്തെ രാജാവു പാടി
(സുഖമോ)

(സ്ത്രീ) കരളില്‍ പുളകവും തിരയിളകും ലഹരിയും
പകരൂ യാമിനി സാദരേ ഓ
നിഴലില്‍ കവിതയും പുഴയോരക്കാഴ്ചയും
ചൊരിയൂ പ്രകൃതിയാസ്വാദരേ ഓ
നിലാക്കായലോരം മനക്കായലോരം
പോരൂ ദേവതേ

(സ്ത്രീ) പണ്ടു പണ്ടൊരു രാജ്യത്തെ രാജാവു പാടി
(പു) സുഖമോ മായാ സാന്ത്വനം
ദുഃഖമോ മഴവില്‍ ഗോപുരം
(സുഖമോ)
പണ്ടു പണ്ടൊരു രാജ്യത്തെ രാജാവു പാടി
(സ്ത്രീ) സുഖമോ മായാ സാന്ത്വനം
ദുഃഖമോ മഴവില്‍ ഗോപുരം
പണ്ടു പണ്ടൊരു രാജ്യത്തെ രാജാവു പാടി
സുഖമോ മായാ സാന്ത്വനം
Movie/Album name: Symphony
Artists