നിന്നെത്തേടി വന്നൂ പല ജന്മം പൊൻകിനാവേ തെന്നിപ്പോയതെന്തേ കൊടിമിന്നൽ പോലെ ദൂരേ... താഴമ്പൂ പോലെൻ മാറിൽ ചായാൻ പോരൂ...പോരൂ...എന്നോമലേ.... മഴത്തുള്ളി വീഴും മണിച്ചിപ്പി പോലെ മനസ്സിലുറങ്ങും അനുരാഗം കണിക്കൊന്ന പൂക്കും പുലർകാലം പോൽ താനേ മാറി ഞാൻ.... നിന്നെത്തേടി വന്നൂ പല ജന്മം പൊൻകിനാവേ.....
എന്നെക്കണ്ടു ഞാൻ...ആ കണ്ണിൻ പീലിയിൽ അടരുന്ന നീർത്തുള്ളിയിൽ... മന്ദസ്മേരമോ മുല്ലപ്പൂക്കളാൽ മലർമാരി തൂവുന്നതോ ഉടലോടെ സ്വർഗ്ഗത്തെത്തും മായാചുംബനം പകരൂ...... മഴത്തുള്ളി വീഴും മണിച്ചിപ്പി പോലെ മനസ്സിലുറങ്ങും അനുരാഗം കണിക്കൊന്ന പൂക്കും പുലർകാലം പോൽ താനേ മാറി ഞാൻ.... നിന്നെത്തേടി വന്നൂ പല ജന്മം പൊൻകിനാവേ തെന്നിപ്പോയതെന്തേ കൊടിമിന്നൽ പോലെ ദൂരേ...
കാണാക്കൈകളാൽ ആ മെയ്യിൽ ചന്ദനം കവരാമോ നീ തെന്നലേ... ഈറൻ സന്ധ്യകൾ ചായും മേനിയിൽ തഴുകാമോ നീ മെല്ലവേ... മനസ്സാകും കൂട്ടിൽ നിൻ തൂവൽ വീണു... എൻ അഴകേ....
നിന്നെത്തേടി വന്നൂ പല ജന്മം പൊൻകിനാവേ തെന്നിപ്പോയതെന്തേ കൊടിമിന്നൽ പോലെ ദൂരേ... താഴമ്പൂ പോലെൻ മാറിൽ ചായാൻ പോരൂ...പോരൂ...എന്നോമലേ.... ആ....ആ....ആ....ആ....