കണ്ണീര്‍പ്പാടം തേടി കനലാഴികളില്‍ നീന്തി എരിവേനലില്‍ ഒരു സൂര്യനും ഈ ഞാനും എന്‍ നോവും എരിഞ്ഞു തീരും യാമം
കണ്ണീര്‍പ്പാടം തേടി കനലാഴികളില്‍ നീന്തി
ഓരോരോ മാഹങ്ങള്‍ ഇതള്‍ നീര്‍ത്തും ആത്മാവിന്‍ കാണാത്ത കൈവഴിയില്‍ (ഓരോരോ ) ഏതേതോ നോവിന്റെ വേഷമാടി എന്നെന്നും ശാപങ്ങള്‍ സ്വന്തമാക്കി നെഞ്ചേറ്റു വാങ്ങും നൊമ്പരം കര്‍മ്മ ബന്ധങ്ങളോ ജന്മഭാരങ്ങളോ കൈ നീട്ടി വാങ്ങും ശോകാഗ്നികള്‍
കണ്ണീര്‍പ്പാടം തേടി കനലാഴികളില്‍ നീന്തി
സ്നേഹിച്ചും ലാളിച്ചും നാം പോറ്റും സ്വപ്നത്തിന്‍ കൈക്കുമ്പിള്‍ ചോര്‍ന്നൊഴിഞ്ഞു (സ്നേഹിച്ചും ) പണ്ടെന്നോ നാം കണ്ട പാഴ്ക്കിനാവിന്‍ പൂമരക്കൊമ്പത്തെ കൂടൊഴിഞ്ഞു ഏകാന്തനായു് നാം ഭൂമിയില്‍ ഏതു് വിണ്‍ഗംഗയില്‍ മൂകനായു് മുങ്ങണം പ്രാണന്നു മോക്ഷം തിരഞ്ഞീടുവാന്‍