Karmabhalame

1953
Lyrics
Language: English

Karmabhalame kanmathellaam
Kannuneeraal karyamenthe
Nin visaadam--nin vilaapam
Nikhilamamme karmabhalame! (karmabhalame..)

Madiyilthazhuki makanu nalkiya
Madhuralalanayavanu vishamaay
Ariyumo nee mathrumaname!
Ariyumo nee mathrumaname! (karmabhalame..)

Kalithottilil thaaraatti nee
Karunayil mulayootti nee
Kanninmanipole iravu pakal
Nee kaatha-makanivano?
Nanmayude ponmulakalanne , he janani
Ninmakanu nalkathathenthe!

Thinayude jalameki, paapamaam valameki
Ammayude valsalya nilayamaam thanal paaki,
Kanmashichali thooki-enthinum maraveki
Nee pottiyavane-ninmakane
Nee kanmathaakkarmabhalame! (karmabhalame)
Language: Malayalam

Karmabhalame kanmathellaam

കര്‍മ്മഫലമേ കാണ്മതെല്ലാം
കണ്ണുനീരാല്‍ കാര്യമെന്തേ?
നിന്‍ വിഷാദം നിന്‍ വിലാപം
നിഖിലമമ്മേ കര്‍മ്മഫലമേ

മടിയില്‍ത്തഴുകി മകനുനല്‍കിയ
മധുരലാളനയവനു വിഷമായ്
അറിയുമോ നീ മാതൃമനമേ

കളിത്തൊട്ടിലില്‍ താരാട്ടിനീ
കരുണയില്‍ മുലയൂട്ടി നീ
കണ്ണിന്മണിപോലെ ഇരവുപകല്‍
നീ കാത്ത മകനിവനോ?
നന്മയുടെ പൊന്മുളകളന്നേ ഹേ ജനനി
നിന്മകന്നു നല്‍കാത്തതെന്തേ?

തിന്മയുടെ ജലമേകി പാപമാം വളമേകി
അമ്മയുടെ വാത്സല്യ നിലയമാം തണല്‍ പാകി
കന്മഷച്ചളി തൂകി എന്തിനും മറവേകി
നീ പോറ്റിയവനേ - നിന്മകനേ
നീ കാണ്മതാ കര്‍മ്മഫലമേ
Movie/Album name: Aashadeepam
Artists