മരണരഥം വന്നെൻ ചാരെ അണയുകയായ് ഞാൻ പോകുന്നേ മെഴുതിരിനാളം പോൽ വന്നേ ഒരു മണിനാദം ഞാൻ സമയമിതിവിടെ തീരുന്നേ കടമകൾ മുഴുവൻ ഒഴിയുന്നേ തിരികെ വരാത്തൊരു യാത്രയിൽ വിടയേകിടണേ.. ഉം..ഉം..ഉം
നെറുകിൽ നീ മുത്തും നേരം ഇടനെഞ്ചും വിങ്ങീടല്ലേ മിഴി വാർന്നീ പെയ്തീടല്ലേ പൊടിമണ്ണിൽ മൂടുമ്പോൾ ഇഹലോകം വിട്ടേ പോയി പരലോകം ചേരും നേരം തുണയായെൻ കൂടെ വേണം നിൻ പ്രാർത്ഥനകൾ.. സ്മൃതിയിൽ നീ ഓരോ നാളും ഇനിയെന്നെ ചേർത്തീടേണം പരിശുദ്ധാത്മാവിൻ രാജ്യം പോകട്ടെ ഞാൻ.. ഉം..ഉം...ഉം...
മരണരഥം വന്നെൻ ചാരെ അണയുകയായ് ഞാൻ പോകുന്നേ മെഴുതിരിനാളം പോൽ വന്നേ ഒരുമണിനാദം ഞാൻ സമയമിതിവിടെ തീരുന്നേ കടമകൾ മുഴുവൻ ഒഴിയുന്നേ തിരികെ വരാത്തൊരു യാത്രയിൽ വിടയേകിടണേ.. ഉം..ഉം..ഉം