ശ്രീ രഞ്ജിനീ പ്രിയസഖീ പോരൂ നീ നീ രാഗിണീ രാവിതിൽ റാണീ നീ നീ വരൂ സഖീ വിലാസലോലം ഈ നിശാ നികുഞ്ജങ്ങളിൽ നീ തരൂ പ്രിയേ പ്രിയാനുരാഗ മീ പളുങ്കുപാത്രങ്ങളിൽ (ശ്രീ രഞ്ജിനീ...)
ഈ കേളീ നൗകയിൽ നാമേതോ സ്വപ്നതീരം പുൽകുമ്പോൾ ഓർക്കുന്നുവോ ഏതോ കിനാക്കളാം നാം ഓരോ പൂക്കളാൽ നിറങ്ങൾ ചാർത്തി പോക്കുവെയ്‌ലതിനു മീതേ പൊന്നു പൂശി നിന്നീലേ (ശ്രീ രഞ്ജിനീ...)
ഈ താഴ്വാരങ്ങളിൽ പൂ തൂകും ദേവദാരുച്ഛായയിൽ വീണ്ടും പോരൂ പാടൂ നിലാക്കിളീ നിൻ പാട്ടിൽ കാടിതാ തളിർത്തു വീണ്ടും കാതരേ വരൂ നമ്മൾക്കീ പൂവനങ്ങൾ രാപ്പാർക്കാൻ (ശ്രീ രഞ്ജിനീ...)