Swapnathil Ninnoral

1977
Lyrics
Language: English

Aa....
Swapnathil ninnoraal chodichoo
Premaswarggathil koottinu poraamo?
Raagathin poomaala korkkaamo?
Ninte raajakumaaranu chaarthaamo?
(swapnathil...)

Sankalpagangayil neeraadinilkkumbol
Thankakkinaavinte therirangi
Mandaaramohathin maanikyaveenayil
Gandharvagaanangal thookidaamo?
Aa...aa..aa..
(swapnathil...)

Vasumathikkaattile vanamulla pookkumbol
Chudumuthamaayiram thannidaamo
Thudikottum maarile madhurikkumormakal
Maniyara kaanuvaan kaathirippoo
Aa...aa.a.aa...
Language: Malayalam

ആ....
സ്വപ്നത്തില്‍ നിന്നൊരാള്‍ ചോദിച്ചു
പ്രേമസ്വര്‍ഗത്തില്‍ കൂട്ടിനു പോരാമോ?
രാഗത്തിന്‍ പൂമാല കോര്‍ക്കമോ?
നിന്റെ രാജകുമാരനു ചാര്‍ത്താമോ?
(സ്വപ്നത്തില്‍....)

സങ്കല്‍പ്പഗംഗയില്‍ നീരാടിനില്‍ക്കുമ്പോള്‍
തങ്കക്കിനാവിന്റെ തേരിറങ്ങീ
മന്ദാര മോഹത്തിന്‍ മാണിക്യ വീണയില്‍
ഗന്ധര്‍വഗാനങ്ങള്‍ തൂകിടാമോ?
ആ....ആ‍.....ആ......
(സ്വപ്നത്തില്‍...)

വസുമതിക്കാട്ടിലെ വനമുല്ല പൂക്കുമ്പോള്‍
ചുടുമുത്തമായിരം തന്നിടാമോ?
തുടികൊട്ടും മാറിലെ മധുരിക്കുമോര്‍മകള്‍
മണിയറകാണുവാന്‍ കാത്തിരിപ്പൂ
ആ....ആ........
(സ്വപ്നത്തില്‍...)
Movie/Album name: Sankhupushpam
Artists