സ്വര്‍ണ്ണമയൂരരഥത്തിലിരിക്കും സ്വയംപ്രഭേ സന്ധ്യേ നിന്റെ ബന്ധുരചിത്രനിശാസദനം നീ എന്തിനു വെറുതെ തുറന്നൂ....ആരുടെ പുഞ്ചിരിയില്‍ സ്വയം മറന്നൂ....പുഞ്ചിരിയില്‍ സ്വയം മറന്നൂ... സ്വര്‍ണ്ണമയൂരരഥത്തിലിരിക്കും സ്വയംപ്രഭേ സന്ധ്യേ....
ഒറ്റയ്ക്കിരുന്നു നീ സ്വപ്നം കാണുന്ന മുഗ്ദ്ധമുഹൂര്‍ത്തങ്ങളില്‍... ഒറ്റയ്ക്കിരുന്നു നീ സ്വപ്നം കാണുന്ന മുഗ്ദ്ധമുഹൂര്‍ത്തങ്ങളില്‍ തേജോമയമാം നിന്‍ മനോരഥത്തില്‍.... തേജോമയമാം നിന്‍ മനോരഥത്തില്‍ ഏതൊരു മധുരവികാരം...അതില്‍ വാചാലമൌനത്തിലേതൊരു രാഗം....വാചാലമൌനത്തിലേതൊരു രാഗം....