Kannadi Nottam polum

2022
Lyrics
Language: Malayalam

കണ്ണാടി നോട്ടം പോലും കളിയാക്കിനിൽകും പോലെ
മാറാപ്പിറക്കാനിന്നൊരാളുമില്ലയ്യോ
കണ്ണാടി നോട്ടം പോലും കളിയാക്കിനിൽകും പോലെ
കാണാത്ത ഭാരം താങ്ങനാരുമില്ലയ്യോ
ഇപ്പൊ രാവെളുത്താപോലും അന്തോം കുന്തോമില്ലന്നെ
കാലം പറന്നുവോ കൈവിട്ടൊരു പട്ടംപോലെ
നിറനെഞ്ചിൻ കാറ്റുംപോയി നിന്നുവ്വോ
കാര്യം ഗുരുതരം തനിയെ നനയാനീ മഴയോ
കരയടിഞ്ഞ മീനെപ്പോലായി മനം
പിഞ്ചു കുഞ്ഞേ നെഞ്ച് പിടഞ്ഞു
കൊഞ്ചി നിന്ന നാള് മറന്നു പഞ്ചറായി നീ
റോഡിൽ നിക്കണ കണ്ടോ
പിഞ്ചു കുഞ്ഞേ നെഞ്ച് പിടഞ്ഞു
കൊഞ്ചി നിന്ന നാള് മറന്നു പഞ്ചറായി നീ
റോഡിൽ നിക്കണ കണ്ടോ..അമ്പോ
ഇപ്പൊ രാവെളുത്താപോലും അന്തോം കുന്തോമില്ലന്നെ
കണ്ണാടി നോട്ടം പോലും കളിയാക്കിനിൽകും പോലെ
മാറാപ്പിറക്കാനിന്നൊരാളുമില്ലയ്യോ
ഇപ്പൊ രാവെളുത്താപോലും അന്തോം കുന്തോമില്ലന്നെ
Movie/Album name: Freedom Fight (Swathanthrya Samaram)
Artists