Lokare Ithu Kettu Chintha

1952
Lyrics
Language: Malayalam

ലോകരേ ഇതു കേട്ടു ചിന്തചെയ്‌വിന്‍ തോഴരേ
ലോകത്തിനു രണ്ടു നീതിയോ
ലോകരേ ഇതെന്തു രീതിയോ
ആയ്യോജനങ്ങളേ
കഷ്ടപ്പെടും തൊഴിലാളി കണ്ണീര്‍ തൂകവേ
പശിയാല്‍ വാടവേ അവന്‍
പാടുപെട്ട വിളവു കണ്ടോന്‍ കൊള്ള ചെയ്തെടുക്കയാം
കാറില്‍ പോകയാം
രക്തബന്ധം പോലുമേ പണത്താല്‍ പിരിയുമേ
ധൂര്‍ത്തടിക്കാന്‍ പണക്കാരന്‍ പാവങ്ങളെ പിഴിയുമേ
അച്ഛനമ്മമാരോടും ദ്രോഹം ചെയ്യുമേ
അടങ്ങാത്ത വഞ്ചനതന്‍ തീമഴ പെയ്യുമേ
ഈ ഹീനബുദ്ധിയെന്നു മാറുമോ
അയ്യോ ജനങ്ങളെ
നെല്‍വയലില്‍ പണിതോനുരി നെല്ലെന്നാലാട്ടു താന്‍
പട്ടിണിക്കു ചീട്ടു താന്‍
പാട്ടം വാങ്ങും തമ്പ്രാന്റെ കുംഭയൊരു കോട്ടതാന്‍
ഉള്ളു മാത്രം ഓട്ട താന്‍
ഈ ദയനീയരീതി മാറുമോ ഇതു മാറുമോ
രാഷ്ട്രപിതാവാകും മഹാത്മാ -
ഗാന്ധി ചൊന്ന രാമരാജ്യം വന്നു ചേരുമോ
അയ്യോ ജനങ്ങളേ
Movie/Album name: Achan
Artists