നാലുകെട്ടിന്റെ തെക്കിനി മുറ്റത്ത് നാഗപ്പാല തൻ തണലത്ത് മണ്ണാർശ്ശാലയിൽ ആയില്യത്തിന്‍ നാളിൽ മഞ്ഞളു കൊണ്ടു കളമെഴുതി അവൾ മഞ്ഞളു കൊണ്ടു കളമെഴുതി (തെക്കും)
കുളി കഴിഞ്ഞീറനും ചുറ്റിക്കൊണ്ടേ കുറുമൊഴിമുല്ലപ്പൂ ചൂടിക്കൊണ്ടേ കഴിഞ്ഞ കൊല്ലം പൂക്കുലയേന്തി കളത്തിൽ തുള്ളിയ കന്നിപ്പെണ്ണു് - ഞാൻ കളത്തിൽ തുള്ളിയ കന്നിപ്പെണ്ണു് (തെക്കും)