തിരയെഴുതും മണ്ണില്‍ ഒരു കാവ്യം കര പറയും പൊന്നേ ഇത് പ്രേമം മലര്‍ വിരിഞ്ഞാലും കണ്ണേ മഴ പൊഴിഞ്ഞാലും മാറില്‍ നീ ചേര്‍ക്കുമ്പോള്‍ മധുരമീ പ്രേമം (തിരയെഴുതും മണ്ണില്‍)
നിറപറ കവിയുമൊരഴകേ ഇതള്‍മിഴി എഴുതിയ കുളിരേ കവിതകള്‍ നിന്നെ തേടി പോരില്ലേ വിരലുകള്‍ അരുളിയ പുളകം വെറുമൊരു തളിരിനു സുകൃതം ഇനിയൊരു ജന്മം കൂടി കാണില്ലേ മിഴികളിലില്ലെയോ പ്രണയ സമുദ്രം അതിലലിയുന്നുവോ ഹൃദയ സുഗന്ധം അരികിലൊരാകാശ പൂവനമില്ലേ (തിരയെഴുതും മണ്ണില്‍)
ഉണരുമൊരു ഉയിരിന് മൊഴിയായ് സിരകളില്‍ ഒരു സുഖലയമായ് ഇടവഴി കാറ്റേ എന്നും പോരില്ലേ പകലിനു ചിറകടി തളരും ഇരവുകള്‍ ഇണകളെ അറിയും അതുവരെ എന്നും കാക്കില്ലേ പുതുമകള്‍ ഓരോന്നായ് നാം അറിയില്ലയോ പുലരികള്‍ ഓരോന്നും നേരറിയില്ലയോ അതുവരെ നാമെന്നും കാമുകരല്ലോ (തിരയെഴുതും മണ്ണില്‍)