പുഴയില്‍ നിന്നേതോ പൂമീന്‍ വഴുതി വീഴും ഈ മിഴികളില്‍ എങ്ങോ നാണം ഒഴുകി വരും കുളിരിലെന്‍ ഹൃദയം ഉതിര്‍ന്നു പോയി (2) തളിരിളം ഇതളില്‍ വെണ്‍പനിമണി പോല്‍ പുഴയില്‍ നിന്നേതോ പൂമീന്‍ വഴുതി വീഴും
ഈ കൂരിരുള്‍ മാദനികളില്‍ തീ കായും എന്റെ മനവും കൂരിരുള്‍ മാദനികളില്‍ തീ കായും എന്റെ മനവും അതിലായിരം അനുഭൂതികള്‍ ചിറകാര്‍ന്നൊരീ നിമിഷവും ആയിരം അനുഭൂതികള്‍ ചിറകാര്‍ന്നൊരീ നിമിഷവും നിന്‍ മൗനമോ കണ്‍കളോ (പുഴയില്‍ )
ആഴങ്ങളില്‍ തുഴയൂന്നിയെന്‍ അനുരാഗ നൗക നീന്തി (2) പൂനീരുമായി അഭിലാഷമാം പൊന്മാന്‍ പറന്നു പൊങ്ങി നീരുമായി അഭിലാഷമാം പൊന്മാന്‍ പറന്നു പൊങ്ങി സ്വര്‍ഗ്ഗീയ തീരങ്ങളില്‍