Madhuramee Sangamam [D]

2000
Lyrics
Language: English

Maangalyam thanthunaanena mama jeevana hethunaa
Kandhe badhnaami shubhage thwam jeeva sharadaam shatham(2)

Madhuramee sangamam maanasam saagaram
Tharalamee anubhavam udayamo nin mukham
Jeevanil ponnupol ore mukham theliyanamini
Nirayumen deepame ...ithalidum premame
Maraviyum sukhakaram nerukayil kunkumam

Kal vilakkukal kaithozhunnoren kanaka sandhya neeyalle
Kaathirunna naalalle..poothulanja then mulle
Poonkuyiloru puthumazhayaay varuu..thuyilunaruu..
Mizhiyiloru mani mukilaay varuu..mozhiyunaruu...
Maraalike.....sarovaram thuzhanju poruu nee
Mridulamee karathalam chodikalil then kanam
Pulari than pulakamaay thalakal than kalakalam...

Mayilaanchee ninavinte kaiyilu
Panimazha kudanjoru maanmizhiyalle
Oru nallee maanasachiriyilu maaranu kuliralle...(2)

Mannil veenoraa swarnna thaarakam manthra mothiram theerthu
Kunju kaikalil cherthuu..nammalannu kai korthuu
Iraviloru muzhu mathiyaay varuu....paalchirakil
Pakaramoru chirakadiyaay varuu... paurnnamiyil
Anaadiyaam..vikaaramaay alinju cheruu nee....
(madhuramee sangamam.....)
Language: Malayalam

മാംഗല്യം തന്തുനാനേന മമ ജീവന ഹേതുനാ
കണ്ഠേ ബദ്ധ്നാമി ശുഭഗേ ത്വം ജീവ ശരദാം ശതം(2)

മധുരമീ സംഗമം മാനസം സാഗരം
തരളമീ അനുഭവം ഉദയമോ നിന്‍ മുഖം
ജീവനില്‍ പൊന്നുപോല്‍ ഒരേ മുഖം തെളിയണമിനി
നിറയുമെന്‍ ദീപമേ...ഇതളിടും പ്രേമമേ
മറവിയും സുഖകരം നെറുകയില്‍ കുങ്കുമം

കല്‍വിളക്കുകള്‍ കൈതൊഴുന്നൊരെന്‍ കനകസന്ധ്യ നീയല്ലേ
കാത്തിരുന്ന നാളല്ലേ.....പൂത്തുലഞ്ഞ തേന്‍മുല്ലേ
പൂങ്കുയിലൊരു പുതുമഴയായ് വരൂ....തുയിലുണരൂ....
മിഴിയിലൊരു മണിമുകിലായ് വരൂ....മൊഴിയുണരൂ...
മരാളികേ...സരോവരം തുഴഞ്ഞു പോരൂ നീ
മൃദുലമീ കരതലം ചൊടികളില്‍ തേന്‍കണം
പുലരിതന്‍ പുളകമായ് തളകള്‍ തന്‍ കളകളം..

മയിലാഞ്ചീ നിനവിന്റെ കൈയിലു്
പനിമഴ കുടഞ്ഞൊരു മാൻ‌മിഴിയല്ലേ
ഒരു നല്ലീ മാനസച്ചിരിയിലു് മാരനു കുളിരല്ലേ...(2)

മണ്ണില്‍ വീണൊരാ സ്വര്‍ണ്ണതാരകം മന്ത്രമോതിരം തീര്‍ത്തു
കുഞ്ഞുകൈകളില്‍ ചേര്‍ത്തൂ....നമ്മളന്നു കൈ കോര്‍ത്തൂ
ഇരവിലൊരു മുഴുമതിയായ്‌ വരൂ....പാല്‍ച്ചിറകില്‍
പകരമൊരു ചിറകടിയായ് വരൂ....പൌര്‍ണ്ണമിയില്‍
അനാദിയാം വികാരമായ് അലിഞ്ഞു ചേരൂ നീ....
(മധുരമീ സംഗമം.....)
Movie/Album name: Naadan Pennum Naattupramaaniyum
Artists