ശരിയേതെന്നാരറിഞ്ഞൂ നേർ വഴിയേതെന്നാരറിഞ്ഞൂ ഇവിടെ വെളിച്ചവുമിരുട്ടും തമ്മിൽ എന്നും പോരാട്ടം തുടരുന്നു (ശരിയേ..)
ശരിയുടെ മുഖംമൂടി ചൂടിയ തെറ്റുകൾ സിംഹാസനങ്ങളിലമരുന്നു അവരെന്നും കൈയടി നേടുന്നു സത്യവും നീതിയും കരുണയുമിവിടെ സാരോപദേശപ്രസംഗങ്ങൾ വെറും സാരോപദേശപ്രസംഗങ്ങൾ (ശരിയേ..)
തളരുന്ന സ്ത്രീത്വത്തെ തഴുകുവാനാരുണ്ട് താഴെയും മേലെയും തീ മാത്രം തണലില്ലാതെരിയും വെയിൽ മാത്രം കുറ്റങ്ങൾ ചെയ്യാതെ ശിക്ഷകൾ നേടി സത്യാന്വേഷിക്കും വഴി തെറ്റി സത്യാന്വേഷിക്കും വഴി തെറ്റി (ശരിയേ..)