Dehikal aniyum dehangal eriyum Aa bhasmam gangayil aliyum Enthenthu moha chithabhasma dhoolikal Innolam gangayil ozhuki Aarkku swantham aarkku swantham aa ganga jalam Anujathi... aaswasikkoo (karanju konde)
Mukarunna malarin saurabhyam akalum Aa gandham ormayaayi theerum Ethra per than chudu niswasa kaatukal Innolam aa vaanil niranju Aarkku swantham aarkku swantham Aa anantha neelam....
(karanju konde)
Language: Malayalam
കരഞ്ഞു കൊണ്ടേ ജനിക്കുന്നു - നാം കരയിച്ചു കൊണ്ടേ മരിക്കുന്നു വിടർന്നാൽ കൊഴിയാത്ത വസന്തമുണ്ടോ - മണ്ണിൽ നിറഞ്ഞാൽ ഒഴിയാത്ത ചഷകമുണ്ടോ (കരഞ്ഞു)
ദേഹികൾ അണിയും ദേഹങ്ങൾ എരിയും ആ ഭസ്മം ഗംഗയിൽ അലിയും എന്തെന്തു മോഹ ചിതാഭസ്മ ധൂളികൾ ഇന്നോളം ഗംഗയിൽ ഒഴുകി ആർക്കു സ്വന്തം ആർക്കു സ്വന്തം ആ ഗംഗാ ജലം അനുജത്തീ ആശ്വസിക്കൂ.... (കരഞ്ഞു കൊണ്ടേ)
മുകരുന്ന മലരിൻ സൗരഭ്യം അകലും ആ ഗന്ധം ഓർമ്മയായ്‌ത്തീരും.... എത്ര പേർ തൻ ചുടു നിശ്വാസക്കാറ്റുകൾ ഇന്നോളം ആ വാനിൽ നിറഞ്ഞു... ആർക്കു സ്വന്തം ആർക്കു സ്വന്തം ആ അനന്ത നീലം അനുജത്തീ ആശ്വസിക്കൂ.... (കരഞ്ഞു കൊണ്ടേ)