പവിഴം കൊണ്ടൊരു കൊട്ടാരം പളുങ്കു കൊണ്ടൊരു കൊട്ടാരം കൊട്ടാരത്തിലെ രാജകുമാരിക്കു കൂത്തു കാണാൻ മോഹം തെരുക്കൂത്തു കാണാൻ മോഹം (പവിഴം)
രാജ്യമില്ലാത്ത തെരുവുതെണ്ടി രാജാപ്പാർട്ടു കെട്ടി അന്തഃപുരത്തിലെ അങ്കണത്തോട്ടത്തിൽ രാജാവായവനാടി കണ്ടവരെല്ലാം നിന്നു ചിരിച്ചു കേട്ടവരെല്ലാം കൂടെ ചിരിച്ചു (കണ്ടവരെല്ലാം...) രാജകുമാരിതൻ നെഞ്ചിൽ മാത്രം താലപ്പൊലിയെടുത്തു സ്വപ്നം താലപ്പൊലിയെടുത്തു (പവിഴം)
കൂത്തു തീർന്നപ്പോൾ രാജകുമാരി കുവലയമിഴി ചൊല്ലി എന്നിലലിഞ്ഞുപോയ് നിന്റെ കിനാവുകൾ സുന്ദരനായ രാജാവേ ആ വിളി കേട്ടവനാശിച്ചുപോയി ആ മിഴി കണ്ടവൻ മോഹിച്ചുപോയി രാജകുമാരിയോടെങ്ങനുണർത്തും നാടോടിയാണെന്ന കാര്യം താനൊരു നാടോടിയാണെന്ന കാര്യം (പവിഴം) ഓഹോ ഓഹോ ഓഹോ...