Manju Narthana Shaalayil

2020
Lyrics
Language: Malayalam

മഞ്ഞു നർത്തന ശാലയിൽ (2)
മെല്ലെ യവനിക വീഴവേ
മഞ്ഞു നർത്തന ശാലയിൽ
മെല്ലെ മെല്ലേ യവനിക വീഴവേ ....
നർത്തകി പ്രിയ നർത്തകീ
തങ്കനൂപുരം നീ കളഞ്ഞുവോ (2)
കുങ്കുമാഭകൾ മായ്ച്ചുവോ
മഞ്ഞു നർത്തന ശാലയിൽ
മെല്ലെ മെല്ലേ യവനിക വീഴവേ ....

നിൻ കൊലുസിലെ മുത്തുകൾ
ഇനിയെന്റെ കണ്ണീർ തുള്ളികൾ .. (2)
ആ മനോഹര ശിഞ്ചിതം
ഇനിയെന്റെ ഹൃദയ സ്പന്ദനം ... (2)
തേടിടേണ്ട തിരഞ്ഞിടേണ്ടെൻ താളമായ് നിറയുന്നിതാ.. (2)
ദാഹമായ് എരിയുന്നിതാ..

മഞ്ഞു നർത്തന ശാലയിൽ
മെല്ലെ മെല്ലേ യവനിക വീഴവേ ....

നിൻ പദാംബുജകുങ്കുമം
ഇനിയെന്റെ നെഞ്ചിലെ ശോണിതം (2)
നീ വിടർത്തിയ മൗനമുദ്രകൾ
എന്റെ സ്വപ്ന പതാകകൾ (2)
മാഞ്ഞതല്ല മറഞ്ഞതല്ലെൻ
പ്രാണനിൽ കലരുന്നിതാ (2)
ജീവനിൽ നിറയുന്നിതാ...

മഞ്ഞു നർത്തന ശാലയിൽ
മെല്ലെ മെല്ലേ യവനിക വീഴവേ ....
നർത്തകി പ്രിയ നർത്തകീ
തങ്കനൂപുരം നീ കളഞ്ഞുവോ
കുങ്കുമാഭകൾ മായ്ച്ചുവോ
മഞ്ഞു നർത്തന ശാലയിൽ ...
Movie/Album name: Shyaamaraagam
Artists