കളിച്ചും ചിരിച്ചും ഇരിക്കും നീയെന്റെ പ്രാണപ്രിയയല്ലേ ഇത്ര സുഖമുള്ള നിമിഷം നമുക്കിനി ഏതു പുലരി തരും (2) ചിരിച്ചും ചിരിപ്പിച്ചും രസിക്കും നീയെന്റെ പ്രാണപ്രിയനല്ലേ ഇത്ര രസമുള്ള നിമിഷം നമുക്കിനി ഏതു പുലരി തരും (2)
കറുത്ത വളകളെ വെളുത്ത നിൻ കൈകളിൽ ഞാൻ അണിഞ്ഞീടും നേരം എന്റെ കവിളിൽ ഒരുമ്മ നൽകീടുവാൻ നീ മറക്കരുതേ കറുത്ത മഷിയെന്റെ മിഴിയിൽ എഴുതുമ്പോൾ മടിയിൽ ഞാൻ കിടക്കാം മനസു തുറന്നെന്റെ മോഹം ഞാനപ്പോൾ പതുക്കെ പറഞ്ഞിരിക്കാം (2) കളിച്ചും ചിരിച്ചും ഇരിക്കും നീയെന്റെ പ്രാണപ്രിയയല്ലേ ഇത്ര രസമുള്ള നിമിഷം നമുക്കിനി ഏതു പുലരി തരും
മിടുക്കിയാം പൈങ്കിളി മിഥുനമാസത്തിൽ കൂട്ടിൽ മയങ്ങിടും നേരം പതുങ്ങി പിടിച്ചു നിൻ കൊഴുത്തൊരു കൈകളിൽ പതുക്കെ ഞാൻ അണച്ചു തരാം ഒരുമിച്ചിരിക്കുവാൻ കൊതിച്ചൊരാ പൈങ്കിളി തേങ്ങി കരയുമ്പോൾ മധുരം കൊടുത്തിട്ട് ദൂരെയാ മാനത്ത് പാറിപ്പറക്കും ഞാൻ (2) കളിച്ചും ചിരിച്ചും ഇരിക്കും നീയെന്റെ പ്രാണപ്രിയയല്ലേ ചിരിച്ചും ചിരിപ്പിച്ചും രസിക്കും നീയെന്റെ പ്രാണപ്രിയനല്ലേ ഇത്ര സുഖമുള്ള നിമിഷം നമുക്കിനി ഏതു പുലരി തരും ഇത്ര രസമുള്ള നിമിഷം നമുക്കിനി ഏതു പുലരി തരും ആ...ആ...ആ...ആ...ആ...ആ...