Paadedi Paadedi

1957
Lyrics
Language: English

Paadedi paadedi panjam theeraan
Paalakkombilirunnu
Paarinte makkade punnaaram mannil
Paniyunna makkade punnaaram

Maamalanaattile manathu kulirkkana
Maavelippenne va va maavelippenne
Manninu karale ponninu porule maranjirikkalle
Mannilu maranjirikkalle

Kuppamaadam poovitte
Njan kothichathellam thannitte
Kappachethana kaikalkkellaam
Kaappum valayum thannalle nee
Kappaleri nadannalle
Paadedi paadedi..........

Panjamillen naattile pattiniyillen veettile
Paadu theerppavan neeyallo en
Praananidunnavan neeyallo
Language: Malayalam

പാടടി പാടടി പഞ്ഞം തീരാന്‍
പാലക്കൊമ്പിലിരുന്ന്
പാരിന്റെ മക്കടെ പുന്നാരം മണ്ണില്‍
പണിയുന്ന മക്കടെ പുന്നാരം

മാമലനാട്ടിലെ മനതു കുളിര്‍ക്കണ
മാവേലിപ്പെണ്ണേ വാ വാ മാവേലിപ്പെണ്ണേ
മണ്ണിനുകരളേ പൊന്നിനു പൊരുളേ മറഞ്ഞിരിക്കല്ലേ
മണ്ണില് മറഞ്ഞിരിക്കല്ലേ

കുപ്പമാടം പൂവിട്ട്
ഞാന്‍ കൊതിച്ചതെല്ലാം തന്നിട്ട്
കപ്പചെത്തണകൈകള്‍ക്കെല്ലാം
കാപ്പും വളയും തന്നല്ല് നീ
കപ്പലേറിനടന്നല്ല്
പാടടി പാടടി......

പഞ്ഞമില്ലെന്‍ നാട്ടില് പട്ടിണിയില്ലെന്‍ വീട്ടില്
പാടുതീര്‍പ്പവന്‍ നീയല്ലോ എന്‍
പ്രാണനിടുന്നവന്‍ നീയല്ലോ
Movie/Album name: Paadaatha Painkili
Artists