Parudeesa Poypoyore

1975
Lyrics
Language: English

Parudeesa poypoyore
Paapabhaaram chumannu thalarnnore
Athaaniyaakum avanil ningal
Aaswaasam thedikkolvin

Anweshippaan irangiyore
Althaara thedunnore
Sankeerthanangalumaay ningal aa
Sanketham kaathu kolvin
(parudeesa..)

Paapaandhakaarangalil veenu
Paadamidarunnore
Aakaashamoksha vaathil ningal
Aaraanju thedikkolvin
(parudeesa..)

Kumpittu ninnaa kaaladiyil
Kumpasaarikkunnore
Ningal bhaagyamullor swarggam
Ningalkkullathallo
(parudeesa..)
Language: Malayalam

പറുദീസ പൊയ്പോയോരേ
പാപഭാരം ചുമന്നു തളർന്നോരേ
അത്താണിയാകുമവനിൽ നിങ്ങൾ
ആശ്വാസം തേടിക്കൊൾവിൻ (2)

അന്വേഷിപ്പാൻ ഇറങ്ങിയോരേ
അൾത്താര തേടുന്നോരേ (2)
സങ്കീർത്തനങ്ങളുമായ് നിങ്ങൾ ആ
സങ്കേതം കാത്തു കൊള്‍വിന്‍
(പറുദീസ...)

പാപാന്ധകാരങ്ങളിൽ വീണു
പാദമിടറുന്നോരേ (2)
ആകാശമോക്ഷ വാതില്‍ നിങ്ങൾ
ആരാഞ്ഞു തേടിക്കൊള്‍വിന്‍
(പറുദീസ...)

കുമ്പിട്ടു നിന്നാ കാലടിയിൽ
കുമ്പസാരിക്കുന്നോരേ (2)
നിങ്ങൾ ഭാഗ്യമുള്ളോർ സ്വർഗ്ഗം
നിങ്ങൾക്കുള്ളതല്ലോ
(പറുദീസ...)
Movie/Album name: Akkaldaama
Artists