അയ്യോ... ലോകം വല്ലാത്ത ലോകം ആഹാ വല്ലാത്ത ലോകം വല്ലാത്ത ശോകം ലോകം വല്ലാത്ത ലോകം മർത്ത്യന്റെ പ്രാണ വേദന കണ്ടിട്ടു പൊട്ടിച്ചിരിക്കുന്നു ദുഷ്ടപ്രപഞ്ചമേ (ലോകം വല്ലാത്ത..)
പാലു കൊടുത്തൊരു കൈയ്യിൽ കടിക്കുന്ന പാമ്പിന്റെ മാളമീ ലോകം നെഞ്ചിന്റെ ദാഹം ശമിപ്പിച്ച ചോലയിൽ നഞ്ചു കലക്കുന്നു ലോകം ആഹാ വല്ലാത്ത ലോകം (ലോകം വല്ലാത്ത...)
പൂമരം പോറ്റി വളർത്തിയ കൊമ്പയ്യോ (2) കോടാലിയായി ചമഞ്ഞു (2) അക്കരെച്ചെന്നപ്പോൾ പാന്ഥൻ കാൽ കൊണ്ടു മുക്കുന്നു താഴ്ത്തുന്നു വള്ളം ആഹാ വല്ലാത്ത ലോകം (ലോകം വല്ലാത്ത...)