കാലമാം വേദിയൊന്നിൽ
കാർമുകിൽ വീഴവേ..
മാത്രകൾ മാത്രമാകും രാവുകൾ മായവേ ...
പകൽ മൗനങ്ങളാൽ.. നിഴൽ വേഗങ്ങളാൽ
അകമഴലേറുമേകാന്തയാനം...
കരിദീപങ്ങളായ് നിറഭേദങ്ങളായ്
കഥ ഇഴചേരുമീ നീലയാമം...
മേലെ ആകാശമാകെ..
ചോക്കും പരാഗം പൊൻ മൂവന്തിയിൽ..
തോരാതെ മൊഴിയുന്നതാരെ..
ശുഹദാക്കളിൻ വാഴ്‌വിൻ വാഴ്ത്താരുകൾ
നെഞ്ചിലായ്..ബഹറേഴിൽ
എതുവാതിൽ കാവലാളായ് തീരാലോകാം.. തേടാദേശം
കാലമാം വേദിയൊന്നിൽ
കാർമുകിൽ വീഴവേ..
മാത്രകൾ മാത്രമാകും രാവുകൾ മായവേ ...
പകൽ മൗനങ്ങളാൽ.. നിഴൽ വേഗങ്ങളാൽ
അകമഴലേറുമേകാന്തയാനം...
കരിദീപങ്ങളായ് നിറഭേദങ്ങളായ്
കഥ ഇഴചേരുമീ നീലയാമം...
Movie/Album name: Ain
Artists