ആ...ആ...ആ... പാതിരാപ്പൂനിഴൽ നീളുമീ പാതയിൽ വിലോലമായ് വിമൂകമായ് നിന്നെ തേടുന്നു ഞാൻ... പാതിരാപ്പൂനിഴൽ നീളുമീ പാതയിൽ...
ഈ നിലാവിലെ...പൂപ്പാലയിൽ രാക്കിനാവുമായ്...രാപ്പാടിയായ്... ഇനിയൊരു ഗാനം തിരയുകയായ് ഇണയുടെ ഈണം നിറയുകയായ് നിണം മണക്കുമോർമ്മതൻ കണം തുളുമ്പി നിൽക്കയായ്...ഇതാ... പാതിരാപ്പൂനിഴൽ നീളുമീ പാതയിൽ...
ഈ വിശാലമാം നീർച്ചോലയിൽ ഈ അശാന്തമാം പൂവാടിയിൽ പുതുമഴ തേടി അണയുകയായ് പുതിയൊരു കാറ്റായ് അലയുകയായ് മുഖം ചുവന്ന രാത്രി തൻ നഖം വിരിഞ്ഞ യാമമായ്...ഇതാ...
പാതിരാപ്പൂനിഴൽ നീളുമീ പാതയിൽ വിലോലമായ് വിമൂകമായ് നിന്നെ തേടുന്നു ഞാൻ... പാതിരാപ്പൂനിഴൽ നീളുമീ പാതയിൽ...