Irulin Theerathu

2016
Lyrics
Language: Malayalam

ഇരുളിൻ തീരത്താരോ പതിയെ
മൂളുന്നുണ്ടേ
മേലെ വാനിൽ കൊമ്പത്തേതോ
തിരിതെളിയുമ്പോൾ

ഒരു രാപ്പാടി പാട്ടിൻ
നോവും നെഞ്ചത്തിൽ
കനവും നിനവും വഴിപിരിയുന്നു
രാവിൻ മൺവഴിയിൽ

തേരിലേറാ വെണ്ണിലാവിൻ മുല്ലയിൽ
പൂ പൂത്തു
ആനകേറാ മാമരത്തിൽ കാന്താരി
പൂക്കുമ്പോൾ

ഈ നീലവഴിയിൽ പകരുന്നതേതോ
ഈറൻ നിലാവും ഈ കാടിൻ ഉറവും
ഇരുളിറമ്പിൽ തറയുമരയൻ മലകളിൽ
ചേക്കേറി
Movie/Album name: Deadline
Artists