ഓർമ്മകളുടെ തഴുകലിൽ പിറവി കൊള്ളും അരുവികൾ ഇരുമിഴികളിൽ നിറയവേ കവിളു തഴുകി ഒഴുകവേ പീലിക്കാട്ടിൽ കാണാക്കൂട്ടിൽ ഇന്നു വാഴും മോഹപ്പക്ഷി ഇടറും മൊഴിയുമായ് പാടി നീ പഴയൊരു കഥ (ഓർമ്മകളുടെ തഴുകലിൽ….)
പൊന്നുംകിനാവിൻ ചില്ലയിലേറി പാടിയിരുന്ന നാളിലൊന്നിൽ വേടനയച്ച തീയമ്പു കൊണ്ടു കത്തിയെരിഞ്ഞ പക്ഷികളിൽ പീലിക്കാട്ടിൽ കാണാക്കൂട്ടിൽ ഇന്നു വാഴും മോഹപ്പക്ഷി ഇടറും മൊഴിയുമായ് പാടി നീ പഴയൊരു കഥ (ഓർമ്മകളുടെ തഴുകലിൽ….)
പാതിയിൽ നിന്ന പാട്ടിലെ ഈണം തേടിയെടുത്തു മൂളിയെന്നാൽ വേറിട്ടു പോയ ജീവന്റെ ജീവൻ വന്നിടുമെന്ന തോന്നലുമായ് പീലിക്കാട്ടിൽ കാണാക്കൂട്ടിൽ ഇന്നു വാഴും മോഹപ്പക്ഷി ഇടറും മൊഴിയുമായ് പാടി നീ പഴയൊരു കഥ (ഓർമ്മകളുടെ തഴുകലിൽ….)