Mundakappaadathe naadan kunje Mundakan koyyumpol evidirikkum Mundakakkattede keezhirikkum Kattayudayumpol evidirikkum Achan madi melirikkum njaan Achan marikkumpol evidirikkum Amma madi melirunnurangum Amma marikkumpol evidirikkum Kochaangala madi melirunnurangum Kochanagala marikkumpol evidirikkum Ente vidhi pole njan kazhiyum Ente vidhi pole njan kazhiyum
Language: Malayalam
മുണ്ടകപ്പാടത്തെ നാടൻ കുഞ്ഞേ മുണ്ടകൻ കൊയ്യുമ്പോൾ എവിടിരിക്കും മുണ്ടകക്കട്ടേടെ കീഴിരിക്കും കട്ടയുടയുമ്പോൾ എവിടിരിക്കും അച്ഛൻ മടിമേലിരിക്കും ഞാൻ അച്ഛൻ മരിക്കുമ്പോൾ എവിടിരിക്കും അമ്മ മടിമേലിരുന്നുറങ്ങും അമ്മ മരിക്കുമ്പോൾ എവിടിരിക്കും കൊച്ചാങ്ങള മടിമേലിരുന്നുറങ്ങും കൊച്ചാങ്ങള മരിക്കുമ്പോൾ എവിടിരിക്കും എന്റെ വിധി പോലെ ഞാൻ കഴിയും