കുന്നോളം കുറുമ്പുണ്ടേ എള്ളോളം കിറുക്കുണ്ടേ ചക്കരവാക്കിലു് ആരും മയങ്ങൂല്ലോ എടി ആക്കല്ലേ ഊതല്ലേ അതു വേണ്ട പണി വേണ്ട മൊട്ടു വിരിയാത്ത പീക്കിരിപ്പെണ്ണാ നീ കളിക്കല്ലേ അക്കൊമ്പിലീക്കൊമ്പിലാമോദപ്പൂങ്കൊമ്പിലാടിമറയണ കേമനാണേ അങ്ങേലുമിങ്ങേലും തന്നാരം മൂളുമ്പോളുണ്ടക്കണ്ണുള്ളൊരു നോട്ടമുണ്ടോ മോങ്ങാതെ നിന്നു മോങ്ങാതെ മോങ്ങാതെടാ അറുത്ത കൈയ്ക്കു് ഉപ്പു തേയ്ക്കാത്ത പഠിച്ച ശങ്കരേട്ടാ വറുത്ത പപ്പടം ചവുട്ടിപ്പൊട്ടിച്ച കിറുക്കന്‍ ശങ്കരേട്ടാ ഓേ യേ (പച്ചപ്പനങ്കിളി )
ആരാണ്ടാ ഞാനാണ്ടാ വീറുള്ള ആണാണ്ടാ നേരിനും പോരിനും കൂട്ടിനും ഞാനുണ്ടേ എന്നാണേ നിന്നാണേ നേരാണേ എന്നാലും കള്ളുകുടിച്ചാല്‍ കരളിനു കേടാണു് പോടാ അന്തി വരെ നിന്നാല്‍ മോന്തിക്കുടിച്ചാലും എന്തിനുമേതിനും മുന്നിലല്ലേ എന്റപ്പന്റപ്പന്റെ കള്ളുകുടി മാറ്റണേ വെഞ്ചിക്കാമാതാവേ കൊന്തയിടാം മാതാവേ എന്റെ മാതാവേ അറുത്ത കൈയ്ക്കു് ഉപ്പു തേക്കാത്ത പഠിച്ച ശങ്കരേട്ടാ വറുത്ത പപ്പടം ചവുട്ടിപ്പൊട്ടിച്ച കിറുക്കന്‍ ശങ്കരേട്ടാ മുല്ലമൊട്ടും മുന്തിരിച്ചാറുമായി ചന്തമെഴുന്നായിതു് ഓ യേ ചന്തമെഴുന്നായിതു് ഓ യേ