Ithile Varoo [M]

2011
Lyrics
Language: English

Ithile varoo iniyum veruthe
Rithumamgalayaam panineermukile panineermukile
Aa.. maaril naavum nanavu tharoo
Aa mounam neerum ninavu tharoo

Nirathaaram poliyaaraay ee paathiraavil nee kaanaatheyaay
Virahaardram smruthiyetho neerolamaay neengiyorazhimukhamaay
Vanneedum pularvela pinneedo nirasandhya
Ini nee maariletho mazhavil choodoo
Aa mounam theerum ninavu tharoo
Aa maaril thaavum nanavu tharoo
Aa mounam neerum ninavu tharoo

En daaham neduveerppaay nee pokum theeram thazhukumpol
Karayoram viral meetti ee eeran varikalezhuthukayaay
Minnalkkaivalayode thennal kaalthalayode
Oru naal mohangal ida kalarum
Aa mounam neerum ninavu tharum
Aa maaril thaavum nanavu tharoo
Aa mounam neerum ninavu tharoo
Language: Malayalam

ഇതിലേ വരൂ ഇനിയും വെറുതേ
ഋതുമംഗലയാം പനിനീർമുകിലേ പനിനീർമുകിലേ
ആ ..മാറിൽ താവും നനവ് തരൂ
ആ... മൗനം നീറും നിനവു തരൂ (2)

നിറതാരം പൊലിയാറായ് ഈ പാതിരാവിൽ നീ കാണാതെയായി
വിരഹാർദ്രം സ്മൃതിയേതോ നീരോളമായ് നീങ്ങിയോരഴിമുഖമായ് (2)
വന്നീടും പുലർവേള പിന്നീടോ നിറസന്ധ്യ
ഇനി നീ മാറിലേതോ മഴവിൽ ചൂടൂ
ആ മൗനം തീരും നിനവു തരൂ
ആ മാറിൽ താവും നനവു തരൂ
ആ മൗനം നീറും നിനവു തരൂ

എൻ ദാഹം നെടുവീർപ്പായ് നീ പോകും തീരം തഴുകുമ്പോൾ
കരയോരം വിരൽ മീട്ടിയീ ഈറൻ വരികളെഴുതുകയായ് (2)
മിന്നൽക്കൈവളയോടെ തെന്നൽ കാൽത്തളയോടെ
ഒരു നാൾ മോഹങ്ങൾ ഇടകലരും
ആ മൗനം നീറും നിനവു തരും
ആ മാറിൽ താവും നനവു തരൂ
ആ മൗനം നീറും നിനവു തരൂ
Movie/Album name: The Train
Artists