കല്‍പ്പനയാകും യമുനാനദിയുടെ അക്കരെ--യക്കരെ--യക്കരെ കല്‍പ്പടവിങ്കല്‍ കെട്ടാം നമുക്കു പുഷ്പം കൊണ്ടൊരു കൊട്ടാരം വെണ്ണിലാവാല്‍ മെഴുകി മിനുക്കിയ വെണ്ണക്കല്ലിന്‍ കൊട്ടാരം (കല്‍പ്പന..)
വസന്തമാസം പറന്നു വന്നി- ട്ടലങ്കരിക്കും കൊട്ടാരത്തില്‍, മാരിവില്ലുകള്‍ മാലകള്‍ തൂക്കി മധുരിതമാക്കും മട്ടുപ്പാവില്‍